Type Here to Get Search Results !

Bottom Ad

ഇടി ചോര്‍ത്തിയ കാസര്‍കോട്ടെ ചെക്കന്‍ വെല്ലുവിളിച്ചു; പോലീസിന് തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന്

കൊച്ചി(www.evisionnews.in): ജയസൂര്യയുടെ പുതിയ ചിത്രമായ ഇടി ലൈവ് സ്ട്രീമിംഗ് വഴി ഫെയ്‌സ്ബുക്കിലൂടെ ചോര്‍ത്തിയവര്‍ പോലീസിനെ വെല്ലുവിളിച്ച് രംഗത്ത്്. പോലീസിന് തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന് ചിത്രം ചോര്‍ത്തിയവരുടെ വെല്ലുവിളിയിലുണ്ട്. 
കാസര്‍കോട്ടെ ചെക്കന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം ചോര്‍ത്തിയത്. പേജിനെ സമീപിച്ച ഇടിയുടെ സംവിധായകന്‍ സജിദ് യഹിയെയാണ് പേജ് അഡ്മിന്‍ വെല്ലുവിളിച്ചത്. പോലീസിന് തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന് യഹിയയ്ക്ക് മറുപടി നല്‍കിയ പേജ് അഡ്മിന്‍ ഇക്കാര്യം എഫ്.ബി പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രം ഫെയ്‌സ്ബുക്കിലൂടെ ചോര്‍ന്നത്. 
മൂന്ന് മണിക്കൂര്‍ കൊണ്ട് ഇരുപതിനായിരത്തിലധികം പേരാണ് ചിത്രം കണ്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് നിര്‍മ്മാതാക്കളായ ഇറോസ് ഇന്റര്‍നാഷണല്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇഡി റിലീസായത്. തീയറ്ററില്‍ നിന്ന് എച്ച്.ഡി ക്യാമറയുള്ള ഫോണിലാണ് സിനിമ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്.

Keywords:Kerala-Kochi-Idi-Cinema-Facebook

Tags

Post a Comment

0 Comments

Top Post Ad

Below Post Ad