Type Here to Get Search Results !

Bottom Ad

ബേക്കല്‍ ബീച്ചില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍


ബേക്കല്‍:(www.evisionnews.in) പള്ളിക്കര കടപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട. രണ്ടുപേരെ ബേക്കല്‍ എസ് ഐ യു പി വിപിനും സംഘവും അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് 2കിലോ 70 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കണ്ണൂര്‍ ഇരിട്ടി കൂട്ടുപുഴയിലെ ശംസുദ്ദീന്‍(25), മംഗളൂരുവിലെ ഹാരിസ് എന്നിവരാണ് പിടിയിലായത്. ടൂറിസ്റ്റ് കേന്ദ്രമായ ബേക്കലിലും പരിസരങ്ങളിലും കഞ്ചാവ് വിതരണം ചെയ്യുന്നവരാണിവര്‍. കടപ്പുറത്തെ ഐസ് പ്ലാന്റിനു സമീപത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. രണ്ടു പ്ലാസ്റ്റിക്ക് കവറിലാണ് കഞ്ചാവ് അടക്കം ചെയ്തിരുന്നത്. ടൂറിസ്റ്റ് കേന്ദ്രത്തില്‍ ലഹരി വിതരണം ചെയ്യുന്നവരെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ശംസുദ്ദീനും ഹാരിസും പിടിയിലായത്.

Keywords: kasaragod- bekal- beach-ganja-seized-two-held

Post a Comment

0 Comments

Top Post Ad

Below Post Ad