കാസര്‍കോട് (www.evisionnews.in): ദുബൈയില്‍ നിന്ന് ട്രയല്‍ ആരംഭിച്ച ഇവിഷന്‍ ഗള്‍ഫ് എഡിഷന്റെ ന്യൂസ് ക്ലബ്ബ് ലോഞ്ചിംഗ് കാസര്‍കോട് നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി നിര്‍വഹിച്ചു. വായനക്കാര്‍ക്ക് വാര്‍ത്തകളും ഫോട്ടോകളും നേരിട്ടെത്തിക്കാനുള്ള സംവിധാനമാണ് ന്യൂസ് ക്ലബ്ബ്. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ന്യൂസ് ക്ലബ്ബ് രൂപീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ന്യൂസ് ക്ലബ്ബ് ഹെഡുമായി ബന്ധപ്പെടാം: റിയാസ് മാന്യ: 0096897745498.
ചടങ്ങില്‍ ഇ-വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹാരിസ് പട്‌ള സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ബദിയടുക്ക ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മാഹിന്‍ കേളോട്ട്, ഡയറക്ടര്‍മാരായ ഷംസുദ്ദീന്‍ കിന്നിംഗാര്‍, എം.എ നജീബ്, റഊഫ് ബായിക്കര, ഖയ്യൂം മാന്യ, അഷ്‌റഫ് നാല്‍ത്തടുക്ക, ഹസൈനാര്‍ തോട്ടുംഭാഗം, ഖലീല്‍ മാഷ്, മുര്‍ഷിദ് മുഹമ്മദ് സംബന്ധിച്ചു.
Keywords: Kasaragod-news-gulf-evision-news-club-longing
Post a Comment
0 Comments