Type Here to Get Search Results !

Bottom Ad

ഇവിഷന്‍ -മലബാര്‍ വെഡ്ഡിംഗ് ചില്‍ഡ്രന്‍സ് ഫാസ്റ്റിംഗ് അവാര്‍ഡ് സമ്മാനിച്ചു



കാസര്‍കോട് (www.evisionnews.in): ഇ-വിഷന്‍ -മലബാര്‍ വെഡ്ഡിംഗ് ചില്‍ഡ്രന്‍സ് ഫാസ്റ്റിംഗ് അവാര്‍ഡ് സമ്മാനിച്ചു. ഇവിഷന്‍ ന്യൂസിന്റെ രണ്ടാം വാര്‍ഷിക പരിപാടിയോടനുബന്ധിച്ച് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഇ-വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹാരിസ് പട്‌ള സ്വാഗതം പറഞ്ഞു. 

റമദാന്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയ പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്കുള്ള ഗിഫ്റ്റ് വൗച്ചര്‍ മലബാര്‍ വെഡ്ഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ നിയാസ് മേല്‍പറമ്പ് വിതരണം ചെയ്തു. ഏറ്റവും പ്രായംകുറഞ്ഞ കുട്ടികള്‍ക്കുള്ള സ്വര്‍ണനാണയം ഗോള്‍ഡ് കിംഗ് ജ്വല്ലറി ഉടമ ഹനീഫ് സമ്മാനിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി, ബദിയടുക്ക ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മാഹിന്‍ കേളോട്ട്, ഡയറക്ടര്‍മാരായ ഷംസുദ്ദീന്‍ കിന്നിംഗാര്‍, എം.എ നജീബ്, റഊഫ് ബായിക്കര, ഖയ്യൂം മാന്യ, അഷ്‌റഫ് നാല്‍ത്തടുക്ക, ഹസൈനാര്‍ തോട്ടുംഭാഗം, ഖലീല്‍ മാഷ്, മുര്‍ഷിദ് മുഹമ്മദ്, നവാസ് കുഞ്ചാര്‍, സഫ്‌വാന്‍ ചെടേക്കാല്‍, സലീം അഹമ്മദ് കല്ലടക്കുറ്റി, ആഷിഖ് മടക്കര സംബന്ധിച്ചു.

88 പേരാണ് അവാര്‍ഡിന് അര്‍ഹരായത്. ഏറ്റവും പ്രായം കുറഞ്ഞ കുട്ടികള്‍ക്കുള്ള സ്വര്‍ണ്ണ നാണയത്തിന് മാക്കോട് നുസ്രത്തുല്‍ ഇസ്ലാം മദ്രസാ വിദ്യാര്‍ത്ഥിനി ഫായിസ, ബെദിര പി.ടി.എം സ്‌കൂള്‍ വിദ്യാര്‍ത്ഥി മസാന്‍ അബ്ദുല്ല, സഅദിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ അര്‍ഹരായി. കളനാട് മാക്കോട് വീനസ് കോമ്പൗണ്ടിലെ മുഹമ്മദ് ഷരീഫ് -സാജിദ ദമ്പതികളുടെ മകളാണ് ഫായിസ. അണങ്കൂര്‍ ടിപ്പുനഗറിലെ മുസ്‌നാമാസാന്‍ വീട്ടിലെ പി.വി മൊയ്തീന് കുഞ്ഞിയുടെയും സമീറയുടെയും മകനാണ് മസാന്‍ അബ്ദുല്ല. ബെണ്ടിച്ചാല്‍ നൂറാ മന്‍സിലിലെ സി.എച്ച് അബ്ദുല്‍ സലാമിന്റെയും ഷംസാബിയുടെയും മകനാണ് മുഹമ്മദ് ഇര്‍ഫാന്‍.

Keywods: Kasaragod-news-evision-malabar-wedding-fasting-awards-contribution-cereomony
Tags

Post a Comment

0 Comments

Top Post Ad

Below Post Ad