Type Here to Get Search Results !

Bottom Ad

അതിവേഗ റെയില്‍ പാത മംഗലാപുരം വരെ നീട്ടുവാന്‍ പറ്റാത്തത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പിടിപ്പുകേട് - എം.സി പ്രഭാകരന്‍


കാസര്‍കോട്.(www.evisionnews.in)അതിവേഗ റെയില്‍ പാത മംഗലാപുരം വരെ നീട്ടുവാന്‍ പറ്റാത്തത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് എം.സി പ്രഭാകരന്‍.ഇ-വിഷന്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോടെന്തേ കേരളത്തിലല്ലേ എന്ന ചോദ്യമുയര്‍ത്തി നടത്തിയ തുറന്ന ചര്‍ച്ചയിലാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
കേരള സര്‍ക്കാര്‍ അതിവേഗ റെയില്‍പാത നടപ്പിലാക്കുവാന്‍ തീരുമനിക്കുമ്പോള്‍ ആദ്യം ബന്ധപ്പെടേണ്ടിയിരുന്നത് കര്‍ണ്ണാടക സര്‍ക്കാറിനെയായിരുന്നു.എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഏകപക്ഷീയ നിലപാടാണ് റെയില്‍പാത കണ്ണൂര്‍വരെ മാത്രമാകുവാന്‍ കാരണമായത്.
ജില്ലയില്‍ നദികള്‍ കൂടുതലാണ്. ഇതുകാരണം കൂടൂതല്‍ പാലങ്ങള്‍ പണിയേണ്ടിവരുമെന്നും അതുകൊണ്ട് ചെലവ് വര്‍ധിക്കുമെന്നും കണക്ക് കൂട്ടിയാണ് കാസര്‍കോടിനെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയത്.പദ്ധതിക്ക് വേണ്ടി കുറച്ച് അധികം രൂപ ചെലവഴിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ അതിന്റെ ഗുണം ജില്ലിയിലുള്ളവര്‍ക്ക് ലഭിക്കുമായിരുന്നു.കാസര്‍കോട് ജില്ലയില്‍ നദികളും പര്‍വ്വതങ്ങളും കൂടുതലുള്ളത് ജനങ്ങളുടെ കുറ്റമല്ലെന്നും പ്രഭാകരന്‍ പരിഹസിച്ചു.
യു.ഡി.എഫ് സര്‍ക്കാരുകള്‍ മാത്രമായിരുന്നു കാസര്‍കോടിന്റെ വികസന കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചത്.എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ കാസര്‍കോടിനെ അവഗണിക്കുന്ന നയമാണ് സ്വീകരിച്ച് വരുന്നത്.കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കാസര്‍കോട് ജില്ല അനുവദിച്ചത്.വിദ്യാഭ്യാസ മേഖലയില്‍ കാസര്‍കോടിന്റെ അഭിമാനമായ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് 1992ല്‍ അനുവദിച്ചതും കരുണാകരന്‍ സര്‍ക്കാരായിരുന്നു.
കഴിഞ്ഞ സര്‍ക്കാരും കാസര്‍കോട് ജില്ലയെ അവഗണിച്ചില്ല.അവഗണിക്കുന്നുവെന്ന മുറവിളി ഉയര്‍ന്നപ്പോഴാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ അന്നതെ പ്രസിഡണ്ടായിരുന്ന രമേശ് ചെന്നിത്തല അടക്കമുള്ള ആളുകള്‍ ഇടപെട്ട് കാസര്‍കോടിന്റെ വികസനം സാധ്യമാക്കുവാനായി പ്രഭാകരന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്.
ത്രസിപ്പിക്കുന്ന ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ കാസര്‍കോടിനെ പൂര്‍ണ്ണമായും അവഗണിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്.ഇത് തികച്ചും പ്രതിഷേധാര്‍ഹമാണ്.കാസര്‍കോടിന്റെ വികസനത്തിന് വേണ്ടി വൈരം മറന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും പ്രഭാകരന്‍ ആവശ്യപ്പെട്ടു.

keywords : kasragod-evisionnews-manglore-road-railway-ldf-sarkar


Post a Comment

0 Comments

Top Post Ad

Below Post Ad