Type Here to Get Search Results !

Bottom Ad

മര്‍ദ്ദനമേറ്റ മനോവിഷമത്തില്‍ വിഷം കഴിച്ച സ്‌കൂള്‍ ജീവനക്കാരന്‍ മരിച്ചു


പയ്യന്നൂര്‍  (www.evisionnews.in)  :  മര്‍ദ്ദനമേറ്റ മനോവിഷമത്തില്‍ വിഷം കഴിച്ച സ്‌കൂള്‍ ജീവനക്കാരന്‍ മരിച്ചു. മണിയറ ഗവ. എല്‍.പി.സ്‌കൂളിലെ പ്യൂണും, മണിയറ പൂമാലക്കാവിന് സമീപം താസമക്കാരനുമായ മലയന്‍ പറമ്പില്‍ രാമനാഥ(62)ണ് മരിച്ചത്. ഈ മാസം 23നാണ് ഇയാള്‍ മണ്ണെണ്ണയില്‍ വിഷം കലര്‍ത്തി കുടിച്ചത്. അത്യാസന്നനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇയാള്‍ ബന്ധുവായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിരുന്നുവത്രേ. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാള്‍ ജോലി ചെയ്യുന്ന സ്‌കൂള്‍ പരിസരത്തെത്തി മര്‍ദ്ദിച്ചുവെന്നും ഇതില്‍ മനംനൊന്താണ് വിഷം കഴിച്ചതെന്നും രാമനാഥന്റെ ബന്ധുക്കള്‍ പയ്യന്നൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ചെറിയക്കുട്ടിയാണ് രാമനാഥന്റെ ഭാര്യ . രാജു, രമ്യ എന്നിവര്‍ മക്കളാണ്.

Keywords: suicide-teacher-payyannur-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad