Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ധര്‍ണ്ണ നടത്തി


കാഞ്ഞങ്ങാട്  (www.evisionnews.in)  :   നഗരസഭാ ചെയര്‍മാന്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയും ദാര്‍ഷ്ട്യം കാണിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍  ധര്‍ണ്ണ നടത്തി.
നഗരസഭാ കാര്യാലയത്തിന് മുമ്പില്‍ നടന്ന ധര്‍ണ്ണ പ്രതിപക്ഷനേതാവ് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ പി.മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ എം.നാരായണന്‍ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ച ധര്‍ണ്ണ നടത്തുമെന്നാണ് യു.ഡി.എഫ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. നാളെ വിവിധ കമ്മിറ്റി യോഗങ്ങളും നഗരസഭാ കൗണ്‍സില്‍ യോഗങ്ങളും വിളിച്ച സാഹചര്യത്തിലാണ് ധര്‍ണ്ണ ഒരുദിവസം നേരത്തെ ആക്കിയത്. 

Keywords: Kanhangad-muncipality-udf-coinsilates-against-chairman

Post a Comment

0 Comments

Top Post Ad

Below Post Ad