ഉദുമ(www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് ഉദുമ ശാഖ കമ്മിറ്റി സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണവും, മജ്‌ലിസുന്നൂറും, ദുആ മജ് ലിസും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്‌റാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. മജ്‌ലിസുന്നൂറിനും ദുഅ മജ്‌ലിസിനും നജ്മുദ്ധീന്‍ പൂക്കോയ തങ്ങള്‍ ഹൈദ്രൂസി യമാനി നേതൃത്വം നല്‍കി.ശാഖ പ്രസിഡന്റ് അഷ്‌റഫ് മുക്കുന്നോത്ത് അദ്ധ്യക്ഷതവഹിച്ചു. ഖത്തീബ് ഉദുമ ടൗണ്‍ ജുമാ മസ്ജിദ് നിസാര്‍ ഫൈസി പ്രര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജന സെക്രട്ടറി ജൗഹര്‍ വലിയവളപ്പ് സ്വാഗതംപറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍
സുഹൈര്‍ അസ്ഹരി റമളാന്‍ പ്രഭാഷണം നടത്തി.അബൂബക്കര്‍ ഹനീഫി,ഉദുമ ഇശാഅത്തുല്‍ ഇസ്ലാംമദ്രസ സദര്‍ അന്‍വറലി ദാരിമി, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി,മൂസ മൂലയില്‍, സ്വാദീഖ് പാക്യാര,ഉസ്താദ് അഷ്‌റഫ് ചെറുവത്തുര്‍,ഇര്‍ഷാദ്കുണ്ടുക്കം,ഹമീദ് വലിയവളപ്പ്, ഹമീദ് കുണ്ടടുക്കം, ഇബ്‌റാഹിംവലിയവളപ്പ്, ഐ.കെ അഷ്‌റഫ്, റൗഫ് ഉദുമ,ബാസിത്ത് അഷ്‌റഫ്,വാഹിദ് വലിയവളപ്പ്, ഫാറൂഖ് വലിയവളപ്പ്, ഹക്കീം ഉദുമ എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ ഫഹദ് വലിയവളപ്പ് നന്ദി പറഞ്ഞു.
keywords: Skssf-uduma-Ramadan-speech-Maglisunnoor

Post a Comment
0 Comments