Type Here to Get Search Results !

Bottom Ad

ദുബൈയില്‍ കാസര്‍കോട് സ്വദേശിയെ വഞ്ചിച്ച് ഗുജറാത്തികള്‍ മുങ്ങി


കാസര്‍കോട് (www.evisionnews.in) : ദുബൈയില്‍ കാസര്‍കോട് സ്വദേശിയുടെ കടയില്‍ നിന്ന് 1.05 കോടി രൂപയുടെ മൊബൈല്‍ ഫോണുകളും 20 ലക്ഷം രൂപയും വാങ്ങി ഗുജറാത്ത് സ്വദേശികള്‍ മുങ്ങിയതായി പരാതി. ദുബായില്‍ വ്യാപാരിയായ ചെമ്മനാട് ആലിച്ചേരി ഹൗസിലെ അബ്ദുല്‍ റഷീദാ(39)ണ് കബളിപ്പിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്ത് നര്‍പുര നൂര്‍ഹാനി മഹല്ലയിലെ ടിന്‍വാല മുഹമ്മദി അബ്ദുല്‍ ഹുസൈന്‍(45), ഗുജറാത്ത് ദഹൂദ് ബുഷാനി മഹല്ല ശല്ലവാല സ്ട്രീറ്റിലെ സിറാജ് ഹക്കീമുദ്ദീന്‍ പട്‌വാല എന്നിവര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. റഷീദ് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസിന് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 
ദുബൈയില്‍ വ്യാപാരിയായ റഷീദിനെ സമീപിച്ച് മൊബൈല്‍ ഫോണ്‍ വ്യാപാരം തുടങ്ങാമെന്ന് പറഞ്ഞ് ഇവര്‍ ആദ്യം 20 ലക്ഷം രൂപ കൈപ്പറ്റുകയും സിറാജും സഹോദരനും പാര്‍ട്ണര്‍ഷിപ്പായി നടത്തുന്ന മൊബൈല്‍ ഷോപ്പില്‍ നിന്ന് ഗുജറാത്തിലേക്ക് 1.05 കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ വാങ്ങുകയും ഈടായി ചെക്ക് നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് ചെക്ക് വണ്ടിച്ചെക്കാണെന്ന് തിരിച്ചറിയുകയും കബളിപ്പിക്കപ്പെട്ടതായും മനസ്സിലായത്. 
പ്രതികള്‍ക്കായി കാസര്‍കോട് പൊലീസ് ഗുജറാത്ത് പൊലീസുമായി ബന്ധപ്പെട്ട് വരികയാണ്.

keywords: Kasaragod-youth-dubai-gujarathees-missing


Post a Comment

0 Comments

Top Post Ad

Below Post Ad