Type Here to Get Search Results !

Bottom Ad

ഗൃഹനാഥനായ ഡോക്ടറെയും ഭാര്യയെയും കെട്ടിയിട്ട് സ്വര്‍ണവും കാറും കൊള്ളയടിച്ചു


മംഗളൂരു (www.evisionnews.in): ഗൃഹനാഥനായ ഡോക്ടറെയും ഭാര്യയെയും കെട്ടിയിട്ട് ഭീഷണിപ്പെടുത്തിയ ശേഷം രണ്ടംഗ സംഘം സ്വര്‍ണവും കാറും കടത്തി. മല്‍പെയ്ക്കടുത്ത് പാവഞ്ചഗുഡ്ഡെയിലെ ഡോക്ടര്‍ ദേവദാസ് ഭട്ടിനെയും ഭാര്യയെയുമാണ് മുഖംമറച്ച് എത്തിയ സംഘം കെട്ടിയിട്ട് വീട് കൊള്ളയടിച്ചത്. 

തിങ്കളാഴ്ച പുലര്‍ച്ചെ നാലരമണിയോടെയാണ് മുഖം തൂവാലകൊണ്ട് മറച്ച് രണ്ടംഗ സംഘം വാതില്‍ തുരന്ന് വീടിനുള്ളില്‍ കയറിയ ശേഷം ദമ്പതിമാരെ കെട്ടിയിട്ടശേഷം അലമാര തുറന്ന് 10 സ്വര്‍ണനാണയങ്ങളും രണ്ട് സ്വര്‍ണ വളകളും കൈയിലാക്കുകയായിരുന്നു. തുടര്‍ന്ന് പുറത്ത് നിര്‍ത്തിയിട്ട ഡോക്ടറുടെ കാറുമായി കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. മല്‍പെ പോലീസ് അന്വേഷണം തുടങ്ങി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad