നീലേശ്വരം (www.evisionnews.in): നീലേശ്വരം സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. പാലാത്തടം ലക്ഷംവീട് കോളനിയിലെ ബാബുരാജാ(40) ണ് ഇബാ കോളജ് ഓഫ് ടെക്‌നോളജിക്കു സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് നാട്ടില്‍ നിന്നു തിരിച്ചു മസ്‌കറ്റില്‍ ഇറങ്ങി ജോലിസ്ഥലത്തേക്കു പോകുമ്പോഴായിരുന്നു അപകടം. ബാബുരാജ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇബ്രാ ബദരി റോഡില്‍ ലോണ്‍ട്രി ഷോപ്പ് നടത്തുകയായിരുന്നു. ദേവദത്തന്‍ സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സ്മിത. മക്കള്‍: ദേവനന്ദ, നന്ദന, പാര്‍വതി.
Keywords: Kasaragod-news-oman-accident-obit

Post a Comment
0 Comments