കാസര്‍കോട് (www.evisionnews.in) : പൊതു ഖജനാവില്‍ നിന്നും ഭീമമായ തുക മുടക്കി റീ ടാറിംഗ് നടത്തിയ റോഡ് മഴയില്‍ ഒലിച്ചുപോയതായി പരാതി. എം.ജി റോഡില്‍ ചന്ദ്രഗിരി ജംഗ്ഷന്‍ മുതല്‍ ട്രാഫിക് സര്‍ക്കിള്‍ വരെ മാര്‍ച്ച് മാസത്തില്‍ നടത്തിയ റോഡാണ് മഴ കനത്തതോടെ ഒലിച്ചുപോയത്. ധൃതിപിടിച്ച് രാത്രിയില്‍ നടത്തിയ ടാറിംഗ് ജോലിയിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് ജനങ്ങള്‍ നടത്തിയ പ്രതിഷേധം അവഗണിച്ചു കൊണ്ടാണ് കരാറുകാരും ഉദ്യോഗസ്ഥരും റോഡ് പണി പൂര്‍ത്തിയാക്കിയത്.
ജോലി പൂര്‍ത്തിയാക്കി മൂന്ന് മാസം തികയുന്നതിന് മുമ്പ് തന്നെ പുതൂതായി നടത്തിയ ടാറിംഗ് ഇളകി റോഡ് കുഴികളായി മാറിയിരിക്കുന്നു. ജൂണ്‍ ആദ്യവാരത്തില്‍ മഴ ആരംഭിച്ചതോടെ പുതിയ ടാറിംഗ് ഒലിച്ച് പോവുകയും റോഡ് കുഴികളായി ഗതാഗത യോഗ്യമല്ലാതായിത്തീരുകയും ചെയ്തു. റീ ടാറിംഗ് നടത്തി മാസങ്ങള്‍ കഴിയും മുമ്പെ തകര്‍ന്ന് തരിപ്പണമായതിന് പിന്നില്‍ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും പിടിപ്പുകേടാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷാ നടപടി സ്വീകരിക്കണമെന്നും കാണിച്ച് കാസര്‍കോട് മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി.
Keyword: Kasaragod-news-mg-road

Post a Comment
0 Comments