Type Here to Get Search Results !

Bottom Ad

സ്ഥലത്തിന് അഡ്വാന്‍സ് വാങ്ങി വഞ്ചിച്ചതിന് കേസ്


ബദിയടുക്ക (www.evisionnews.in) : സ്ഥലത്തിന് അഡ്വാന്‍സ് വാങ്ങി മീത്തബയല്‍ സ്വദേശിയെ വഞ്ചിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം ബദിയടുക്ക പൊലീസ് കേസെടുത്തു. മീത്തബയലുവിലെ വിജയ(52)നെ വഞ്ചിച്ചതിന് പാടലടുക്കയിലെ നബീസ, അബ്ദുല്‍ റഹ്മാന്‍, വിജയന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. രണ്ട് വര്‍ഷം മുമ്പ് വിജയന്‍ 60 സെന്റ് സ്ഥലത്തിന് 30 ലക്ഷം രൂപ വില നിശ്ചയിച്ച് പത്ത് ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയിരുന്നുവത്രെ. എഗ്രിമെന്റ് കാലാവധി കഴിഞ്ഞിട്ടും സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കാതെയും അഡ്വാന്‍സ് തുക തിരിച്ച് നല്‍കാതെയും വഞ്ചിച്ചപ്പോള്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

keywords: Land-Advance-case-badisduka



Post a Comment

0 Comments

Top Post Ad

Below Post Ad