Type Here to Get Search Results !

Bottom Ad

60കാരന്റെ മരണത്തില്‍ ദുരൂഹത: കുമ്പള പോലീസ് അന്വേഷണം തുടങ്ങി


കുമ്പള (www.evisionnews.in): ഉപ്പള മണ്ണംകുഴിയില്‍ 60കാരന്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ 60കാരന്റെ മരണം സംബന്ധിച്ച് കുമ്പള പോലീസ് അന്വേഷണം തുടങ്ങി. അഞ്ചു ദിവസം മുമ്പാണ് സംഭവം. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നതിനിടയില്‍ മൂന്നുപേര്‍ ചേര്‍ന്ന് പിടിച്ചു കൊണ്ടുപോയിരുന്നു. സന്ധ്യയായിട്ടും കാണാത്തതിനാല്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മണ്ണംകുഴി മൈതാനത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹത്തില്‍ അടിയേറ്റതിന്റെ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കുമ്പള സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കി.

keywords: 60years-death-murder-dout


Post a Comment

0 Comments

Top Post Ad

Below Post Ad