Type Here to Get Search Results !

Bottom Ad

മുളിയാര്‍ വില്ലേജ് വിഭജിക്കണം സി പി എം

evisionnews
ബോവിക്കാനം :(www.evisionnews.in) മുളിയാര്‍ വില്ലേജ് വിഭജിച്ച് കൂടുതല്‍ സേവന േയാഗ്യമാക്കണമെന്ന് സി പി ഐ എം മുളിയാര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മുളിയാര്‍ പഞ്ചായത്ത് മുഴുവന്‍ ഉള്‍പ്പെടുന്നതാണ് വില്ലേജിന്റെ പരിധി. ഓഫീസ് സേവനത്തിന്റെ ആവശ്യക്കാര്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവര്‍ വൈകുന്നേരം വരെ കാത്തു നിന്നാലും സേവനം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുളളത്. കൃഷി, വിദ്യാഭ്യാസം തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ആവശ്യക്കാരാണ് ഓഫീസ് വരുന്നത്. ആവശ്യമായ സേവനം നല്‍കുന്നതിന് വേണ്ടത്ര ജീവനക്കാരോ, സൗകര്യങ്ങളോ വില്ലേജ് ഓഫീസിലില്ല. പലതവണ വന്നാലും സേവനം ലഭിക്കുന്നില്ല. സ്ഥല സംബന്ധമായ സേവനങ്ങള്‍ക്ക് മാസങ്ങളൊളം കാത്ത് നില്‍ക്കേണ്ടി വരുന്നു. വ്യാജപട്ടയവുമായി ബന്ധപ്പെട്ട് പല രേഖകളും കാണാതായതായി ആരോപണങ്ങളും നിലനില്‍ക്കുന്നു. വര്‍ദ്ധിച്ചു വരുന്ന ആവശ്യക്കാരുടെ സേവനങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ച് നല്‍കണമെങ്കില്‍ മുളിയാര്‍ വില്ലേജ് രണ്ടായി വിഭജിക്കുകയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും വേണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു.

keywords: kasargod-muliyar-village-office-cpi

Post a Comment

0 Comments

Top Post Ad

Below Post Ad