Type Here to Get Search Results !

Bottom Ad

യുണൈറ്റഡ് കൈനോത്ത് മുനീര്‍ ഇസ്ലാം മദ്റസയില്‍ പ്രവേശനോത്സവം നടത്തി

മേല്‍പ്പറമ്പ്(www.evisionnews.in):  ആത്മീയ രംഗത്തും ദീനീ വിദ്യാഭാസത്തും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നേടാന്‍ കാലെടുത്തു വെച്ച കുരുന്നുകളുടെ ആദ്യ ദിനം മധുരതരമാക്കി യുണൈറ്റഡ് കൈനോത്ത് ഭാരവാഹികള്‍ കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.

ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ ദീനി വിദ്യാഭ്യാസവും മര്യാദകളും പഠിക്കേണ്ടത് ഇന്നിന്റെ സമൂഹത്തില്‍ വളരെ അത്യാവശ്യമായിരിക്കെ സ്‌ക്കൂള്‍ പ്രവേശനോത്സവത്തിനു കൊടുക്കുന്ന പരിഗണന മദ്റസ ആദ്യ ദിനത്തിനും കൊടുക്കേണ്ടതുണ്ടെന്ന്  യുണൈറ്റഡ് കൈനോത്ത് ആവശ്യപ്പെട്ടു. 
യുണൈറ്റഡ്-കൈനോത്ത് യു.എ.ഇ സെക്രട്ടറി ഷെദീദ് കൈനോത്ത്, ട്രഷറര്‍ ആശി ലാല,  വൈ: പ്രസിഡന്റ് സക്കീര്‍ , മനാഫ് വളപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords:Kasaragod-Melparamb-United-Kainoth-Maddrasa

Post a Comment

0 Comments

Top Post Ad

Below Post Ad