മേല്‍പറമ്പ്:(www.evisionnews.in) കാഞ്ഞങ്ങാട്-കാസര്‍കോട് തീരദേശപാതയുടെ നിര്‍മ്മാണത്തിലെ അപാകതകള്‍ക്കെതിരെ മുസ്ലിംലീഗ് മേല്‍പറമ്പ് മേഖല കമ്മിറ്റി അനിശ്ചിതകാല സമരത്തിന് നേതൃത്വം നല്‍കും.
അന്താരാഷ്ട്ര നിലവാരത്തില്‍ ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച റോഡിന്റെ നിര്‍മ്മാണ ജോലികള്‍ സമയ പരിധി കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ലെന്ന് മാത്രമല്ല, റോഡിന്റെ സുരക്ഷിതത്വമില്ലായ്മ കാരണം 17ലധികം ജീവനുകള്‍ നഷ്ടപ്പെടുകയും മണിക്കൂറില്‍ രണ്ടെന്ന പോലെ അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തുകൊണ്ടിരക്കുകയാണ്. റോഡുമായി ബന്ധപ്പെട്ട ഒരു വകുപ്പുകളും റോഡിന്റെ സുരക്ഷയെക്കുറിച്ചോ ജനങ്ങളുടെ ജീവനക്കുറിച്ചോ ഒരു ഉത്തരവാദിത്വവുമില്ലാത്ത അവസ്ഥയിലാണുള്ളതെും യോഗം വിലയിരുത്തി.
വളരെ അപകടകരമായ രീതിയില്‍ യാതൊരുവിധ ദീര്‍ഘവീക്ഷണവുമില്ലാതെ കുന്നിടിച്ച് വീതികൂട്ടിയ പുലിക്കു് പി.ഡബ്യൂ.ഡി. ഗസ്റ്റ് ഹൗസ് റോഡില്‍ നിന്നും താഴെ വാഹനം മറിഞ്ഞ് വീഴാന്‍ സാധ്യതകളേറെ യുണ്ടായിട്ടും നാളിതുവരെ ഒരു സുരക്ഷയും ഒരുക്കിയിട്ടില്ല. ചളിയംകോട് പാലത്തിന് സമീപം വയലിലേക്കുള്ള റോഡിന്റെ ഇരുഭാഗങ്ങളും റോഡില്‍ നിന്നും 15 മീറ്റര്‍ വരെ ഏറെ ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇരുഭാഗത്തും സ്റ്റീല്‍ ബാര്‍ ഉപയോഗിച്ച് സുരക്ഷാ സംവിധാനം ഒരുക്കിയിട്ടില്ല. നീര്‍ക്കരകുന്നിന്റെ ജനസാന്ദ്രതയുള്ള ഇരുഭാഗങ്ങളിലെയും പോക്കറ്റ് റോഡിന്റെ അവസ്ഥ അതിദയനീയമാണ്. കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള നിര്‍മ്മാണ പ്രവൃത്തിയത്രയും അതി ശോചനീയവും നിര്‍മ്മാണ അപാകതകളുമാണ്.
ഇക്കാര്യങ്ങള്‍ ചൂണ്ടക്കാട്ടി മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, കെ.എസ്.ടി.പി., ജില്ലാ കളക്ടര്‍, എന്നിവര്‍ക്ക് പരാതി നല്‍കാനും, സെപ്തംബര്‍ 7 മുതല്‍ ശക്തമായ അനിശ്ചിതകാല സമരത്തിന് നേതൃത്വം നല്‍കാനും മേഖലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
നസീര്‍ കൂവ്വത്തൊട്ടി അധ്യക്ഷത വഹിച്ചു. ഹസീബ് കൈനോത്ത് സ്വാഗതവും, ഹനീഫ് മരബയല്‍, എം.എ. മുഹമ്മദ് കുഞ്ഞി, റഹ്മാന്‍ കൈനോത്ത്, റഫീഖ് പാഞ്ചു, ടി.ആര്‍.ഹനീഫ്. , സൈഫുദ്ദീന്‍ മാക്കോട്, കെ.ഡി.എല്‍.ഹനീഫ്. , ബഷീര്‍ മരവയല്‍, മുഹമ്മദ് കോളിയടുക്കം, സലാം കൈനോത്ത്, അബ്ദുറഹിമാന്‍ തുരുത്തി, എം.എം.കെ.ഹനീഫ് , അഫ്‌സല്‍ സീസ്‌ലു, സലാം എന്നിവര്‍ സംസാരിച്ചു. ശെരീഫ് തായത്തൊടി നന്ദി പറഞ്ഞു.
keywords : kanhangad-kasaragod-road-muslim-league-committee-kspt

Post a Comment
0 Comments