Type Here to Get Search Results !

Bottom Ad

ഫെഡറല്‍ ബാങ്ക് ആശുപത്രികള്‍ക്ക് വീല്‍ചെയറുകള്‍ കൈമാറി

കാസര്‍കോട്.(www.evisionnews.in)ഫെഡറല്‍ ബാങ്ക് ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാന്‍ സംഭാവന ചെയ്ത വീല്‍ചെയറുകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് കോഴിക്കോട് സോണ്‍ സോണല്‍ ഹെഡ് എസ് ഹരിദാസ് ആണ് ജില്ലാ കളക്ടര്‍ ഇ ദേവദാസിന് 19 വീല്‍ചെയറുകള്‍ കൈമാറിയത്. ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് സോണല്‍ ഓഫീസ് ചീഫ് മാനേജര്‍ അലിയാര്‍ റാവുത്തര്‍, അസി: മാനേജര്‍ ഇ മോഹന്‍ദാസ്, ഫെഡറല്‍ ബാങ്ക് കാസര്‍കോട് ബ്രാഞ്ച് സീനിയര്‍ മാനേജര്‍ സി കെ കൃഷ്ണപ്രസാദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad