ഹിദായത്ത് നഗര്‍: (www.evisionnews.in)ദാറുല്‍ ഹിദായ എജുക്കേഷന്‍ ആന്‍ഡ് ചാര്‍റ്റബിള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജി യു പി എസ് ഹിദായത്ത് നഗര്‍ സ്‌ക്കൂളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണനങ്ങള്‍ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് ഹുസൈന്‍ മുട്ടത്തോടി അധ്യക്ഷത വഹിച്ചു. ഇവിഷന്‍ ഡയരക്ടറും മാധ്യമപ്രവര്‍ത്തകനുമായ ഖയ്യൂം മാന്യ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഖാദര്‍ ഹാജിയില്‍ നിന്ന് ഹെഡ്മാസ്റ്റര്‍ രമേഷന്‍ കിറ്റ് ഏറ്റുവാങ്ങി.
മജീദ് ബി എച്ച്, ചാക്കോ, മുഹമ്മദ് ഷരീഫ് ബി, സുലൈമാന്‍, ഷാജഹാന്‍ എം, അബ്ദുസ്സലാം പി എ
അസ്ഹറുദ്ദീന്‍, സമീര്‍ ഐസ്‌വേള്‍ഡ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി ലത നന്ദി പറഞ്ഞു.
keywords : kasaragod-darul-hidaya-kit

Post a Comment
0 Comments