Type Here to Get Search Results !

Bottom Ad

ജില്ലയില്‍ 41 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു: മരണം മൂന്നായി


കാസര്‍കോട് (www.evisionnews.in) : മഴക്കാലം കനത്തതോടെ ജില്ലയില്‍ പന പടരുന്നു. ഛര്‍ദി, മഞ്ഞപ്പിത്തം തുടങ്ങി മഴക്കാല പകര്‍ച്ചരോഗങ്ങളും അപകടരകരമായ രീതിയില്‍ വ്യാപകമാവുകയാണ്. ജില്ലയില്‍ ഇതുവരെയായി 41 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കി രോഗമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് നാനൂറോളം പേര്‍ നിരീക്ഷണത്തിലാണ്. അതിനിടെ ഡെങ്കിപ്പനി ബാധിച്ച് ബന്തടുക്കയില്‍ ഒരാള്‍കൂടി മരിച്ചു. ഇതോടെ ഈ വര്‍ഷം ഡെങ്കി ബാധിച്ച് ജില്ലയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അതിനിടെ എലിപ്പനിയെന്ന സംശയത്തെത്തുടര്‍ന്ന് രണ്ടുപേര്‍ നിരീക്ഷണത്തിലാണ്. ഒരാഴ്ച മുമ്പ് പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അണങ്കൂരിനടുത്ത് യുവതി മരിച്ചിരുന്നു.
കഴിഞ്ഞവര്‍ഷത്തെ അത്രത്തോളം ഇല്ലെങ്കിലും പനി പടരുന്നത് ജനങ്ങളില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്. മഴക്കാലപൂര്‍വ ശുചീകരണം പേരിന് മാത്രമാണ് നടന്നത്. ആദ്യഘട്ടത്തിലെ ശുചീകരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുങ്ങിയപ്പോള്‍ രണ്ടാംഘട്ടത്തിലെ ശുചീകരണം വേനല്‍മഴയിലും മുങ്ങി. കഴിഞ്ഞവര്‍ഷം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് നാലുപേരാണ് മരിച്ചത്.
രണ്ട് മാസത്തിനിടെ ജില്ലയില്‍ 40 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 290-ഓളം പേര്‍ മലേറിയ ബാധിച്ച് ചികിത്സ തേടിയിരുന്നു.
മഴക്കാല രോഗങ്ങള്‍ വ്യാപിക്കുന്നതിനിടയിലും ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ സൗകര്യമില്ലാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു. ജില്ല, ജനറല്‍ ആസ്പത്രികളില്‍ പോലും അവശ്യത്തിന് മരുന്നുകളും ഡോക്ടര്‍മാരും ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുകയാണ്. മലയോര മേഖലകളിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രാഥമിക ചികിത്സാ സൗകര്യമില്ലെന്നാണ് പരാതി. ബദിയടുക്കയിലും അഡൂരിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സയ്ക്ക് സൗകര്യ മൊരുക്കണമെന്ന് മഴ തുടങ്ങുന്നതിന് മുമ്പേ ആ്‌വശ്യമുയര്‍ന്നെങ്കിലും ഇതുവരെയും നടപടിയായില്ല.

keywords: Kasaragod-denghi-fever-3death

Post a Comment

0 Comments

Top Post Ad

Below Post Ad