ആലപ്പുഴ: (www.evisionnews.in) കെ.പി.സി.സി പ്രസിഡ്ണ്ട് വി.എം സുധീരനെ കൊശവനെന്ന് വിളിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പുതിയ വിവാദത്തില്‍. എസ്.എന്‍.ഡി.പി യുടെ നേതൃ പരിശീലന പരിപാടിയുടെ വേദിയിലായിരുന്നു വെള്ളാപ്പള്ളി സുധീരനെതിരെ തിരിഞ്ഞത്. ഇത്രയും അപഹാസ്യനായ കെ.പി.സി.സി പ്രസിഡണ്ട് ഇതിനു മുമ്പുണ്ടായിട്ടില്ല ഇയാള്‍ പണ്ടേ രാജിവെക്കേണ്ടതായിരുന്നു. ആ കൊശവന് ഇതൊന്നും മനസ്സിലാവുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോ ഫിനാന്‍സില്‍ വീഴ്ച പറ്റിയതായും വെള്ളാപ്പള്ളി സമ്മതിച്ചു. ചില അഞ്ച് കോടി വരെ കീശയിലാക്കിയ നേതാക്കളുണ്ട്. എസ്.എന്‍.ഡി.പി യില്‍ വര്‍ഗ്ഗ വഞ്ചകരുണ്ട്. തന്നെ വലിച്ച് താഴെയിടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. തന്റെ കസേരയിലാണ് ചിലരുടെ നോട്ടമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
keywords: Vm-sudheeran-vellapalli-nadeshan

Post a Comment
0 Comments