Type Here to Get Search Results !

Bottom Ad

ചെറുവത്തൂര്‍ വിജയാബാങ്ക് കൊള്ള; വിചാരണ 15ന് തുടങ്ങും

കാസര്‍കോട്: ചെറുവത്തൂര്‍ വിജയാബാങ്ക് കൊള്ളയടിച്ചകേസിന്റെ വിചാരണ  ജൂണ്‍ 15ന് കാസര്‍കോട് ചീഫ് ജൂഡി:മജിസ്ട്രേറ്റ് കോടതിയില്‍ ആരംഭിക്കും. നീലേശ്വരം സി.ഐ ആയിരുന്ന കെ.ഇ.പ്രേമചന്ദ്രന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഏഴു പ്രതികളും 130 സാക്ഷികളുമുണ്ട്.
2015 സെപ്തംബര്‍ 28നാണ് ബാങ്ക് കൊള്ള പുറം ലോകം അറിയുന്നത്. ഇരുപത് കിലോ സ്വര്‍ണ്ണവും 2,95,000 രൂപയുമാണ് കൊള്ളയടിച്ചത്.
മടിക്കേരി കുശാല്‍നഗര്‍ ബെത്തിനഹള്ളിയിലെ എസ്.സുലൈമാന്‍ (45), സംഭവത്തില്‍ സൂത്രധാരനായ ബളാല്‍ കല്ലംചിറയിലെ മണ്യന്‍ ഹൗസില്‍ അബ്ദുള്‍ ലത്തീഫ് (39), ബല്ലാ കടപ്പുറം മുതിരപ്പാട് ഇല്ലത്ത് മുബഷീര്‍ (21), ഇടുക്കി രാജഗുടിയിലെ മട്ടപ്പള്ളി കുന്നില്‍ ഹൗസില്‍ എം.ജെ.മുരളി (45), ചെങ്കള നാലാംമൈല്‍ ബേര്‍ക്ക ഹൗസില്‍ അബ്ദുള്‍ ഖാദര്‍ എന്ന മനാഫ്, മടിക്കേരി കുശാല്‍ നഗര്‍ ശാന്തിപ്പള്ളയിലെ അഷ്റഫ് (38), മടിക്കേരി എര്‍മാട് കുരുളി ഹൗസില്‍ അബ്ദുള്‍ ഖാദര്‍ (48) എന്ന ഖാദര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.  കൊള്ള ചെയ്ത 20 കിലോ സ്വര്‍ണ്ണത്തില്‍ നിന്ന് 18 കിലോ കണ്ടെടുത്തിരുന്നു.

Keywords: Cheruvathur-Vijaya Bank-Robery-Case-Court

Post a Comment

0 Comments

Top Post Ad

Below Post Ad