തളങ്കര: (www.evisionnews.in) തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അഞ്ചാം തരത്തില്‍ ഇത്തവണ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, ലാവില്ല പ്രോപ്പര്‍ട്ടീസിന്റെ സഹകരണത്തോടെ സൗജന്യമായി സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ജില്ലയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കെ.ടി സാബിറ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍ റഹ്മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.ടി സാബിറയെ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഒ.എസ്.എ.യുടെ ഉപഹാരം നല്‍കി അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ റംസീന റിയാസ്, വി.ജെ സ്‌കറിയ, സി.എല്‍ ഹമീദ്, ഗണേഷ് കോളാര്‍, വി.ഡി ജോസഫ്, മനോജ്, കൃഷ്ണകുമാര്‍, ഫൈസല്‍, ടി.എ മുഹമ്മദലി ബഷീര്‍, കെ.എം ഹാരിസ്, ബി.യു അബ്ദുല്ല, കെ.എച്ച് അഷ്റഫ്, എം. ഖമറുദ്ദീന്‍, എ.എസ് ഷംസുദ്ദീന്‍, പി.എ മുഷ്താഖ് പ്രസംഗിച്ചു. ഒ.എസ്.എ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതവും ദേവദാസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
keywords: thalangara-mvhss-old-students-association-

Post a Comment
0 Comments