കാസര്‍കോട്.(www.evisionnews.in) ഈ വര്‍ഷത്തെ ലോകപുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആനന്ദാശ്രമം സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.വാരിജ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സെന്റ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ എമ്പ്രാന്തിരി, സ്റ്റുഡന്റ്‌സ് പോലീസ് ചാര്‍ജ് ഓഫീസര്‍ കെ.പദ്മിനി, ആനന്ദാശ്രമം പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.ആര്‍.സന്തോഷ് എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.വി.ചന്ദ്രമോഹനന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം. രാമചന്ദ്ര എന്നിവര്‍ ക്ലാസ്സെടുത്തു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഐ.ഇ.സി. വിഭാഗം തയ്യാറാക്കിയ പുകയില മുന്നറിയിപ്പ് ബോര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

Post a Comment
0 Comments