വിദ്യാനഗര്‍: (www.evisionnews.in) മാതാവിന്റെ ഒത്താശയോടെ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തളിപ്പറമ്പ് സ്വദേശി നാല് വര്‍ഷത്തിന് ശേഷം പിടിയില്‍. തളിപ്പറമ്പ് കുപ്പം മുക്കൂന്നത്തെ അബ്ദുല്‍ സലാ(56)മിനെയാണ് വിദ്യാനഗര്‍ സി.ഐ. കെ.വി പ്രമോദന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിദ്യാനഗര്‍ പൊടിപ്പള്ളത്ത് താമസിച്ചിരുന്ന 13കാരിയെ 2012 ഓഗസ്റ്റ് മാസം മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഉമ്മ, നാസര്‍, അബ്ദുല്‍ കരിം എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ കഴിഞ്ഞ സലാമിനെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ വെച്ചാണ് സലാമിനെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ പീഡനക്കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. കാസര്‍കോട് ഭാഗത്ത് റിയല്‍ എസ്റ്റേറ്റ് നടത്തിയിരുന്ന അബ്ദുല്‍ സലാം ഏജന്റ് മുഖേന പെണ്‍കുട്ടിയെ പരിചയപ്പെടുകയും തളിപ്പറമ്പ് കുപ്പത്തെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതി. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
keywords-raped-13-year-girl-kasragod

Post a Comment
0 Comments