കാസര്‍ക്കോട്.(www.evisionnews.in)റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ വ്യാപകമാക്കാന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആഹ്വാനം ചെയ്തു.ട്രോളിംഗ് നിരോധനത്തോടെ വറുതിയിലും കഷ്ടപ്പാടിലുമായ തീരദേശ വാസികളെ പ്രത്യേകം ശ്രദ്ധിച്ച് സഹായം ഉറപ്പ് വരുത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.വാര്‍ഡുകളും മഹല്ലുകളും കേന്ദ്രീകരിച്ച് സ്ഥായിയായ റിലീഫ് പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്ന് യോഗം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബൈത്തുറഹ്മ, ശിഹാബ് തങ്ങള്‍ സമാശ്വാസ പെന്‍ഷന്‍, വിവാഹ ധനസഹായം ,ചികിത്സാ ധനസഹായം , തൊഴിലുപകരണ വിതരണം, പുതുവസ്ത്ര വിതരണം, പഠന സഹായം തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് യോഗം അഭ്യര്‍ത്ഥിച്ചു പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി .എം.സി.ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, എ.അബ്ദുള്‍ റഹിമാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ.എം.ശംസുദ്ധീന്‍ ഹാജി, എ.ജി.സി.ബഷീര്‍, കെ.ഇ.എ.ബക്കര്‍, എം.അബ്ദുല്ല മുഗു, സി.മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Post a Comment
0 Comments