Type Here to Get Search Results !

Bottom Ad

മഴക്കാലരോഗങ്ങള്‍ക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തി

കാസര്‍കോട്:(www.evisionnews.in) പൊവ്വല്‍, മുണ്ടക്കൈ പയസ്വിനി യുവജനവേദി, മുളിയാര്‍ പി.എച്ച്.സിയുടെ സഹകരണത്തോടെ മഴക്കാലരോഗങ്ങളും രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പയസ്വിനി യുവജനവേദിയുടെ കെട്ടിടത്തില്‍ മുളിയാര്‍ പി.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവ് ക്ലാസിന് നേതൃത്വം നല്‍കി. ക്ലാസിനോടനുബന്ധിച്ച് നടത്തിയ പ്രമേഹവും രക്തസമ്മര്‍ദ്ദവും പരിശോധനയില്‍ നൂറിലേറെ പേര്‍ പങ്കെടുത്തു. ബോധവത്കരണ ക്ലാസ് കാറഡുക്ക ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി വിജയന്‍ പഴയവീട് സ്വാഗതം പറഞ്ഞു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് കൃഷ്ണന്‍ പുതിയപുര അധ്യക്ഷതവഹിച്ച ചടങ്ങില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, ബാലകൃഷ്ണന്‍.എന്‍.കെ. തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ക്ലബ്ബ് ട്രഷറര്‍ വിനോദ്.ജി. നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad