പള്ളിക്കര:(www.evisionnews.in)നാടിനെ ഞെട്ടിപ്പിച്ച കാറപകടത്തില്‍ ഒരു കുടുംബത്തിലെ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ 6 പേരാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്ക് പറ്റിയ ചെറിയ കുട്ടി ഉള്‍പ്പെടെ 2 പേര്‍ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ കഴിയുന്നുണ്ട്. ചികിത്സക്ക് വേണ്ടി വലിയ സംഖ്യ വേണ്ടി വരും . മാത്രമല്ല അവര്‍ താമസിച്ചിരുന്ന വീട് പുതുക്കി പണിയാന്‍ വേണ്ടി പൊളിച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കുടുംബത്തെ സഹായിക്കുന്നതിനും ചികിത്സ ചെലവിനും ആവശ്യമായ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പി കരുണാകരന്‍ എംപി മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനം നല്‍കി.
കെഎസ്ടിപി റോഡിന്റെ പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പല സ്ഥലങ്ങളിലും റോഡിന്റെ ലവലിംഗും പൂര്‍ത്തിയായിട്ടില്ല. ഇത് വണ്ടികള്‍ തന്നിപ്പോയി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഈ സ്ഥലത്ത് തന്നെ ഒട്ടേറെ വാഹനാപകടങ്ങള്‍ നേരത്തേ ഉണ്ടായിട്ടുമുണ്ട്. കെഎസ്ടിപിയും സ്റ്റേറ്റ് ഹൈവേ അധികൃതരും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും അടിയന്തിരമായി സൈന്‍ ബോര്‍ഡുകളും സിഗ്നലുകളും സ്ഥാപിക്കണമെന്നും പി കരുണാകരന്‍ എംപി അധികൃതരോട് ആവശ്യപ്പെട്ടു.

Post a Comment
0 Comments