Type Here to Get Search Results !

Bottom Ad

ജയരാജന് മുഖ്യമന്ത്രിയുടെ പിന്തുണ: അഞ്ജുവിനോട് മോശമായി പെരുമാറിയിട്ടില്ല


തിരുവനന്തപുരം (www.evisionnews.in): കായികതാരം അഞ്ജു ബോബി ജോര്‍ജിനോട് കായിക വകുപ്പ് മന്ത്രി ഇപി ജയരാജന്‍ അപമര്യാദയായോ മോശമായോ പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ജുവിന് യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച വിമാനയാത്രയെ കുറിച്ച് ആരായുക മാത്രമാണ് ജയരാജന്‍ ചെയ്തതെന്നും അദ്ദേഹം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു . 

സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്ന നിലയില്‍ വിമാനയാത്ര ശരിയായ രീതിയിലല്ലെന്നും കായിക മന്ത്രി അഞ്ജുവിനോട് പറഞ്ഞിരുന്നു. തന്നെ വന്ന് കണ്ടപ്പോഴും കായിക താരം ഇത് തന്നെയാണ് പറഞ്ഞത്. ഈ സംഭവത്തെയാണ് ചില കേന്ദ്രങ്ങള്‍ വളച്ചൊടിച്ച് കായിക മന്ത്രിക്കെതിരെ പ്രചരിപ്പിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ കാര്യങ്ങള്‍ പ്രസിഡണ്ടിനോട് ചോദിച്ചാല്‍ അതങ്ങനെ അപമര്യാദയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad