Type Here to Get Search Results !

Bottom Ad

പേരോടിന് അബുദാബിയില്‍ സ്വീകരണം നല്‍കി




അബുദാബി: (www.evisionnews.in) യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമസാന്‍ അതിഥിയായി യു എ ഇയിലെത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും സുന്നീ യുവജന സംഘം പ്രസിഡന്റുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിക്ക് അബുദാബി വിമാനത്താവളത്തില്‍ സ്വീകരണം. യു എ ഇ മതകാര്യ വകുപ്പ് പ്രതിനിധികള്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍, രിസാല സ്റ്റഡി സെന്റര്‍ സര്‍ക്കിള്‍, ഭാരവാഹികള്‍, അബുദാബിയിലെ വിവിധ മലയാളി കൂട്ടായ്മകള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. 
പി വി അബൂബക്കര്‍ മൗലവി, ഉസ്മാന്‍ സഖാഫി തിരുവത്ര, നൗഷാദ് സഖാഫി മുണ്ടക്കുറ്റി, ലത്വീഫ് ഹാജി, ഹംസ അഹ്സനി, സലാം മാസ്റ്റര്‍, ബശീര്‍ ഹാജി, നാസര്‍ മാസ്റ്റര്‍, സിദ്ദീഖ് പൊന്നാട്, സുബൈര്‍ ബാലുശ്ശേരി എന്നിവര്‍ പങ്കെടുത്തു. 
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബുദാബിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള നടക്കുന്ന റമദാന്‍ പ്രഭാഷണങ്ങളില്‍ അദ്ദേഹം സംബന്ധിക്കും

keywords: perod-abudabi

Tags

Post a Comment

0 Comments

Top Post Ad

Below Post Ad