Type Here to Get Search Results !

Bottom Ad

സഹകരണ ബാങ്കുകളിലെ സ്വര്‍ണം പരിശോധിക്കാന്‍ സഹകരണവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡിറങ്ങും

കാസര്‍കോട് (www.evisionnews.in): ജില്ലയിലെ മുഴുവന്‍ സഹകരണ ബാങ്കുകളിലെയും സ്വര്‍ണപണ്ടങ്ങള്‍ ഒറിജിനലാണോ വ്യാജമാണോ എന്നു കണ്ടെത്താന്‍ സഹകരണവകുപ്പ് പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വിദ്യാനഗര്‍, നായന്‍മാര്‍മൂല ശാഖകളില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ച് അഞ്ചുകോടിയോളം രൂപ തട്ടിയെടുത്ത പശ്ചാത്തലത്തിലാണ് നടപടി. 

സഹകരണ വകുപ്പ് ചുമതലപ്പെടുത്തിയ 85 ഓളം പേര്‍ വരുന്ന അന്വേഷണ സ്‌ക്വാഡ് ചൊവ്വാഴ്ച മുതല്‍ പരിശോധന തുടങ്ങും. സ്വര്‍ണ്ണപ്പണയം സ്വീകരിക്കുന്ന ബാങ്കുകളിലും സഹകരണ സംഘങ്ങളിലുമാണ് പരിശോധന. പത്ത് ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കാനാണ് നീക്കം.

ബാങ്കുകള്‍ക്ക് പുറമെ എംപ്ളോയീസ് സംഘങ്ങള്‍, അര്‍ബന്‍ സൊസൈറ്റികള്‍, ക്ഷേമസംഘങ്ങള്‍, വനിതാ സംഘങ്ങള്‍, കാര്‍ഷിക ബാങ്കുകള്‍ തുടങ്ങി സ്വര്‍ണ്ണപണയ ഇടപാടുകള്‍ നടത്തുന്ന എല്ലാ സഹകരണ സംഘങ്ങളിലും പരിശോധന നടത്തും. ഓരോ സ്‌ക്വാഡിലും അഞ്ചുപേരുണ്ടാകും. വിശ്വസ്തരായ അപ്രൈസര്‍മാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുട്ടത്തൊടി ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടക്കാന്‍ ഇടവന്നത് അപ്രൈസര്‍മാര്‍ ഒത്താശ നല്‍കിയതുകൊണ്ടാണെന്ന് പോലീസും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്വര്‍ണത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഒന്നിലധികം തവണ പണ്ടങ്ങള്‍ പരിശോധനക്ക് വിധേയമാക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad