കാസര്‍കോട് (www.evisionnews.in): വിദ്യാര്‍ത്ഥികളുടെ കെഎസ്ആര്‍ടിസി ബസുകളിലെ യാത്രാസൗജന്യത്തിന്റെ കാര്യത്തില്‍ തീരുമാനമാനം വൈകുമെന്ന് സൂചന. ഇതുസംബന്ധിച്ചു കലക്ടറേറ്റില്‍ മൂന്നിനു നടക്കുന്ന യോഗത്തില്‍ തീരുമാനമാകുമെന്നാണു ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ കാസര്‍കോട് ഡിപ്പോ മുഖേന കഴിഞ്ഞ വര്‍ഷം ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യയാത്ര അനുവദിച്ചിരുന്നു. ജില്ലയില്‍ കാസര്‍കോട് ഡിപ്പോയില്‍ മാത്രമാണ് സൗജന്യയാത്രാ കാര്‍ഡ് വിതരണം ചെയ്യുന്നത്. അതും കാസര്‍കോട് -ചന്ദ്രഗിരിപ്പാലം വഴി കാഞ്ഞങ്ങാട് വരെയുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ മാത്രം. മൂന്നു മാസം തോറും കാര്‍ഡ് പുതുക്കുകയും വേണം.
കെഎസ്ആര്‍ടിസിയുടെ സൗജന്യത്തില്‍ നിന്നു പുറത്തായിരുന്നു ജില്ലയിലെ ബഹുഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍. കെഎസ്ആര്‍ടിസിയുടെ കാഞ്ഞങ്ങാട് സബ് ഡിപ്പോ മുഖേന യാത്രാ സൗജന്യം അനുവദിച്ചു തുടങ്ങിയിട്ടുമില്ല. ജില്ലയില്‍ കാസര്‍കോട് -ചന്ദ്രഗിരി വഴി കാഞ്ഞങ്ങാട് വരെയുള്ള ബസുകളിലൊഴികെ മറ്റൊരിടത്തേക്കും കെഎസ്ആര്‍ടിസി കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്നായി സൗജന്യ നിരക്കിലോ സൗജന്യമായോ യാത്ര അനുവദിച്ചിട്ടുമില്ല. കാസര്‍കോട് -മംഗളൂരു ദേശീയപാതയില്‍ കാസര്‍കോട്ടു നിന്നു സര്‍വീസ് നടത്തുന്നത് ഭൂരിഭാഗവും കെഎസ്ആര്‍ടിസി ബസുകളാണ്. ഇവയില്‍ യാത്രാസൗജന്യം അനുവദിക്കണമെന്നു വര്‍ഷങ്ങളായി വിദ്യാ!ര്‍ഥികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിനാല്‍ വിദ്യാര്‍ഥികള്‍ക്കു യാത്രാഇളവു നല്‍കാന്‍ പുതിയ ഉത്തരവു വേണ്ടി വരും. സ്വകാര്യ ബസുകളില്‍ അനുവദിക്കുന്നതു പോലെ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ റൂട്ടുകളിലും യാത്രാ ഇളവ് നല്‍കണമെന്ന ആവശ്യം വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. സ്വകാര്യബസുകളി!ല്‍ കഴി!ഞ്ഞ വര്‍ഷം കാല്‍ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്കാണു ജില്ലയില്‍ യാത്രാസൗജന്യം അനുവദിച്ചതെന്നും ഒരു വിദ്യാര്‍ഥിക്കും ഇതു നിഷേധിച്ചിട്ടില്ലെന്നും സ്വകാര്യബസ് ഉടമസ്ഥസംഘം ഭാരവാഹികള്‍ പറയുന്നു. രണ്ടു വര്‍ഷം മുന്‍പു സ്വകാര്യ ബസ് ഉടമസ്ഥസംഘം മുഖേനയായിരുന്നു പാസ് അനുവദിച്ചത്. താമസസ്ഥലത്തു നിന്നു 40 കിലോമീറ്റര്‍ പരിധിയിലാണ് സ്വകാര്യബസുകളില്‍ വിദ്യാര്‍ഥികള്‍ക്കു യാത്രാനിരക്കില്‍ ഇളവ് അനുവദിക്കുന്നത്.
Keywords: Kasaragod-news-ksrtc

Post a Comment
0 Comments