Type Here to Get Search Results !

Bottom Ad

വിവരാവകാശ പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി


മംഗളുരു (www.evisionnews.in): വിവരാവകാശ പ്രവര്‍ത്തകനായ വിനായക് ബാലിഗയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്ന നരേഷ് ഷേണായിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി തള്ളി. ക്രിമിനല്‍ നിയമത്തിലെ സുപ്രധാന വകുപ്പുകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് കെ.എന്‍ ഫണീന്ദ്രയാണ് ജാമ്യാപേക്ഷ തള്ളിയത്. നീട്ടിവെച്ച ജാമ്യഹര്‍ജി വ്യാഴാഴ്ച പരിഗണിച്ച ജസ്റ്റിസ് ഫണീന്ദ്ര വൈകിട്ട് 4.45നാണ് 24 പേജുള്ള വിധി പ്രസ്താവിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ മംഗളൂരു ജില്ലാ കോടതി തള്ളിയ സാഹചര്യത്തിലാണ് നരേഷ് ഹൈക്കോടതിയെ സമീപിച്ചത്. 

മാര്‍ച്ച് 21ന് അതിരാവിലെയാണ് വിനായക് ബാലിഗയെ വീടിന് സമീപത്തെ ഇടവഴിയില്‍ വാടകകൊലയാളികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊലയുടെ സൂത്രധാരന്‍ ഒളിവിലുള്ള നരേഷ് ഷേണായിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കാര്‍ സ്ട്രീറ്റിലെ പ്രസിദ്ധ ക്ഷേത്രത്തിലെ ധനാപഹരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വിചാരണ നടക്കാനിരിക്കെയാണ് ബിജെപി പ്രവര്‍ത്തകനും ഗൗഡസാരസ്വത ബ്രാഹ്മണ അംഗവുമായ വിനായക ബാലിഗ വധിക്കപ്പെട്ടത്. നഗരത്തിലെ ബില്‍ഡര്‍ ലോബിയയുടെയും വൈദ്യുതി മോഷണക്കാരുടെയും പേടി സ്വപ്‌നമായിരുന്നു അവിവാഹിതനായ വിനായക ബാലിഗ. നരേഷ് ഷേണായി കടുത്ത ആര്‍എസ്എസ് പക്ഷപാതിയും നമോ ബ്രിഗേഡിന്റെ സ്ഥാപകനുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മംഗലാപുരത്ത് വെച്ച് നരേഷ് ഷേണായിയെ ആദരിച്ചതും നഗരവാസികള്‍ ഓര്‍ക്കുന്നു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad