കാസര്‍കോട് (www.evisionnews.in): നഗരത്തിലെ വസ്ത്രക്കടയില്‍ വന്‍ തീപിടുത്തം. പഴയബസ്റ്റാന്റിന് സമീപം ദേര സിറ്റി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ബേവിഞ്ചയിലെ അബ്ദുല്‍ റഹ്മാന്റെ ഉടമസ്ഥതയിലുള്ള സിയ വിമന്‍സ് കലക്ഷനിലാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ തീപിടുത്തമുണ്ടായത്. കട പൂര്‍ണമായും അഗ്നിക്കിരയായിട്ടുണ്ട്.
രാത്രി ഒമ്പത് മണിയോടെ കടയടച്ച് പോയതായിരുന്നു. രാത്രി 11 മണിയോടെ കെട്ടിട ഉടമ ഹംസ മധൂരാണ് കടക്കകത്ത് നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍തന്നെ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയും തീയണക്കുകയും ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കോംപ്ലക്‌സില്‍ വസ്ത്രക്കടകളടക്കം നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് സംശയിക്കുന്നത്.
Keywords: Kasaragod-news-fire-in-shop

Post a Comment
0 Comments