കാസര്‍കോട് (www.evisionnews.in): ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് ജനകീയ ആക്ഷന്‍ കമ്മറ്റിയും കുടുംബവും ഒപ്പുമര ചോട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി പി.ഡി.പി. നേതാക്കളെത്തി. ആറു വര്‍ഷമായി ഒരു പണ്ഡിതന്റെ കൊലയാളികളെ പിടികൂടാന്‍ പറ്റാത്ത നിയമപാലകര്‍ ആരുടെയോ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കൊലയാളികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്.
കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ അനിശ്ചിത കാലസമരത്തില്‍ വരും നാളുകളില്‍ പി.ഡി.പിയുടെ സജീവമായ ജനപങ്കാളിത്തം ഉണ്ടാവുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി യൂനുസ് തളങ്കര പ്രസ്താവിച്ചു. സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്‍, സാദിഖ് മുളിയടുക്കം, സയ്യിദ് മുഹമ്മദ് സദാത്ത് തങ്ങള്‍, മുഹമ്മദ് കുഞ്ഞി മൗവ്വല്‍, അബ്ദുല്ല ബദിയടുക്ക, അബ്ദുല്ല കുണിയ, നാരായണന്‍, രാജന്‍, മൊയ്തീന്‍ ബേക്കല്‍, അസീസ് കുട്ടിയാളം, ഷാഫി കളനാട് സംബന്ധിച്ചു.
Post a Comment
0 Comments