Type Here to Get Search Results !

Bottom Ad

വേണ്ടത്ര സുരക്ഷിതത്വമില്ല: 10 ബസുകള്‍ക്കെതിരെ കേസെടുത്തു

കാഞ്ഞങ്ങാട് (www.evisionnews.in): വേണ്ടത്ര സുരക്ഷിതത്വമില്ലാത്ത പത്ത് ബസുകള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. കഞ്ഞങ്ങാട്, നിലേശ്വരം, ചെറുവത്തൂര്‍ ബസ് സ്റ്റാന്റുകളിലെ പരിശോധനയിലാണ് സുരക്ഷിതത്വം പാലിക്കാത്ത ബസുകളെ കണ്ടെത്തിയത്. തേയ്മാനമുണ്ടായ ടയര്‍, റൂഫ് ലീക്ക്, വൈപ്പറും ലൈറ്റുകളും കൃത്യമായി പ്രവര്‍ത്തിക്കാത്തവ, കര്‍ട്ടനുകള്‍ കീറിയവ, പഴകിദ്രവിച്ച ചവിട്ടുപടികള്‍ തുടങ്ങി ചെറുതും വലുതുമായ പ്രശ്നങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 

മറ്റിടങ്ങളില്‍ ഒന്നിലേറെ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥര്‍ വാഹനപരിശോധന നടത്തി. കുട്ടികളെ കുത്തിനിറച്ച് സര്‍വീസ് നടത്തിയ ഒരു സ്‌കൂള്‍ ബസ്, അമിതഭാരം കയറ്റിയ ചരക്കുവാഹനം, നികുതിയടയ്ക്കാത്ത മൂന്ന് വാഹനങ്ങള്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റുമില്ലാതെ കുട്ടികളെ കയറ്റിയ ഓട്ടോറിക്ഷ എന്നിവയും പിടിച്ചു. ലൈസന്‍സില്ലാതെ വാഹനമോടിച്ച ആറുപേരെയും മൊബൈല്‍ ഫോണ്‍ വിളിച്ചുകൊണ്ട് വാഹനമോടിച്ച കാര്‍ ഡ്രൈവറെയും പിടികൂടി. 47,000 രൂപ പിഴയും ഈടാക്കി. 

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ റെജി കുര്യാക്കോസ്, എം.വിജയന്‍, എ.എം.വി.ഐ. മാരായ ശ്രീനിവാസന്‍ പി., സജിത്ത് കെ.എ., ഇ.ജയറാം എന്നിവര്‍ പരിശോധനയില്‍ പങ്കാളികളായി. മഴക്കാലപരിശോധന വരുംദിവസങ്ങളില്‍ ഊര്‍ജിതമാക്കുമെന്ന് ജോയിന്റ് ആര്‍.ടി.ഒ. കെ.ബാലകൃഷ്ണന്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad