ബംഗളുരു (www.evisionnews.in): 'പരിധിക്ക് പുറത്ത് കഴിയുന്ന' രാജിവെച്ച വനിതാ ഡി.എസ്.പി അനുപമ ഷേണായ് കര്‍ണാടക സര്‍ക്കാറിനെതിരെ പിടിച്ച്കുലുക്കുന്നു. ഫേസ്ബുക്കിലൂടെയാണ് വനിതാ ഓഫീസര്‍ കര്‍ണാടക സര്‍ക്കാറിനെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തി പോരാട്ടം തുടരുന്നത്.
'ഞാന്‍ രാജിവെച്ചു, ഇനി മന്ത്രിയെന്നാണ് രാജിവെക്കുന്നത്' എന്ന പോസ്റ്റിലൂടെ സര്‍ക്കാറിനെ ഇളക്കിമറിച്ച അനുപമ ഇപ്പോള്‍ പറയുന്നത് രാജിവെച്ചില്ലെങ്കില്‍ മന്ത്രി പരമേശ്വരന്‍ നായിക്കിന്റെ ശരിക്കുള്ള മുഖം വെളിപ്പെടുത്തുമെന്നാണ്. കര്‍ണാടകയിലെ തൊഴില്‍ മന്ത്രി പി.ടി പരമേശ്വര നായിക്ക്. അര്‍ധരാത്രി ഞാന്‍ സി.ഡി റിലീസ് ചെയ്യുന്നതുവരെ കാത്തിരിക്കൂ എന്നും ഫേസ്ബുക്കിലൂടെ അനുപമ മന്ത്രിയോടു പറയുന്നുണ്ട്.
അതിനിടെ ഫേസ്ബുക്കില്‍ അവര്‍ പോസ്റ്റു ചെയ്യുന്ന കാര്യങ്ങള്‍ക്ക് താന്‍ എങ്ങനെയാണ് മറുപടി നല്‍കേണ്ടത് എന്നാണ് ഇതുസംബന്ധിച്ച ചോദ്യങ്ങളോടുള്ള നായിക്കിന്റെ പ്രതികരണം. ആ ഫേസ്ബുക്ക് അക്കൗണ്ട് അവരുടെ തന്നെയാണോ എന്ന ഉറപ്പുപോലും തങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ സംഭവം വിവാദമായതോടെ അനുപമയെക്കൊണ്ട് രാജിപിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങളും സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ട്. സംഗതി ദേശീയ തലത്തില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണിത്.
എന്നാല്‍ അനുപമയെയോ അദ്ദേഹത്തിന്റെ ബന്ധുക്കളെയോ കാണാന്‍ സര്‍ക്കാര്‍ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ 'തന്റെ ഫോണ്‍ എടുക്കാന്‍ തയാറാവാതിരുന്നതിന് അനുപമയെ ട്രാന്‍സ്ഫര്‍ ചെയ്തു എന്നു നായിക് ക്യാമറയ്ക്കു മുമ്പില്‍ അഭിമാനത്തോടെ അവകാശപ്പെട്ടിരുന്നു. മദ്യലോബിയെ പിടികൂടാനുള്ള അനുപമയുടെ നീക്കത്തില്‍ നായിക് ഇടപെടല്‍ നടത്തിയെന്നും ഇതിനെ തുടര്‍ന്നാണ് അവര്‍ രാജിവെച്ചതെന്നുമാണ് സംസ്ഥാനത്തെ പ്രചാരണം.
Keywords: Karnataka-news-police-officer-anupama-shenai

Post a Comment
0 Comments