Type Here to Get Search Results !

Bottom Ad

ബേഡകം ആശുപത്രിയില്‍ ചികിത്സക്കെത്തിയ നാലു സ്ത്രീകള്‍ക്കു ഷോക്കേറ്റു




ബേഡകം: (www.evisionnews.in) ബേഡകം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സതേടിയെത്തിയ നാലു സ്ത്രീകള്‍ക്കു ഷോക്കേറ്റു. സംഭവമറിഞ്ഞ് ആള്‍ക്കാര്‍ എത്തി ബഹളവും പ്രതിഷേധവും ഉയര്‍ത്തിയതോടെ പൊലീസും കെ എസ് ഇ ബി അധികൃതരും എത്തി പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചു.
ഒ പി വിഭാഗം പ്രവര്‍ത്തിക്കുന്ന ഹാളിന്റെ ഇരുമ്പു കമ്പികളില്‍ നിന്നാണ് ഷോക്കേറ്റത്. ഷോക്കേറ്റ സ്ത്രീകള്‍ നിലവിളിച്ച് തെറിച്ചു വീഴുകയായിരുന്നു.  മൂന്നാഴ്ച്ചയായി കമ്പിയില്‍ നിന്നു ഷോക്കടിക്കുന്നുണ്ടെന്നും അക്കാര്യം സൂചിപ്പിക്കുന്നമുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു മറുപടി. ഇതിനിടയില്‍ മറ്റൊരാള്‍ക്കു കൂടി ഷോക്കടിച്ചു.
ഇതോടെ ബഹളം ശക്തമാവുകയും കൂടുതല്‍ ആള്‍ക്കാര്‍ സ്ഥലത്തെത്തുകയും ചെയ്തു. വിവരമറിഞ്ഞ് കുറ്റിക്കോലില്‍ നിന്നു കെ എസ് ഇ ബി ഉദ്യോഗസ്ഥരും ബേഡകം എസ് ഐയും സ്ഥലത്തെത്തി. വൈദ്യുതി ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ഷോക്ക് ഉള്ളതായി സ്ഥിരീകരിച്ചു. മരണം വരെ സംഭവിക്കാവുന്ന അളവിലുള്ള വൈദ്യുതിയാണ് കമ്പിയിലേക്ക് പ്രവഹിച്ചിരുന്നതെന്നു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ടെലിവിഷന്‍ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്ന പ്ലഗ്ഗ് വഴിയാണ് വൈദ്യുതി ചോരുന്നതെന്നും കണ്ടെത്തി.


keywords: Bedadukka-Health-centre-shoked-Patients

Post a Comment

0 Comments

Top Post Ad

Below Post Ad