കാസര്‍കോട്: ചെമ്പിരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച സി.ബി.ഐ. അന്വേഷണം കുറ്റമറ്റനിലയില്‍ നടത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സി.ബി.ഐ. ആദ്യം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതി തള്ളുകയും തുടര്‍ അന്വേഷണത്തിന് നിര്‍ദേശിക്കുകയും ചെയ്തതാണ്. കോടതി ഉത്തരവ് പ്രകാരം മെയ് 27നകം റിപ്പോര്‍ട്ട് നല്‌കേണ്ടതാണെങ്കിലും സി.ബി.ഐ. അതിന് തയ്യാറായിട്ടില്ല. ഖാസിയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും കര്‍മസമിതിയും നടത്തിവരുന്ന സമരം മൂന്നാം മാസത്തിലേയ്ക്ക് കടക്കുകയാണ്. പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം നെല്ലിക്കുന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Keywords:Khasi-samaram-Na-nellikunnu

Post a Comment
0 Comments