Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ശാഖാ പ്രസിഡന്റ്റിനെ അക്രമിച്ച സംഭവം;ദുബൈ കെ.എം.സി.സി പ്രതിഷേധിച്ചു


ദുബൈ:(www.evisionnews.in) എം.എസ്.എഫ് പള്ളങ്കോട് ശാഖാ പ്രസിഡന്റ്റ് ജസീല്‍ പള്ളങ്കോടിനെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തില്‍ ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം പ്രതിഷേധം രേഖപ്പെടുത്തി.

ഭരണ മാറ്റത്തിന്റെ അഹങ്കാരത്തില്‍ സി.പി.എം പരക്കെ അക്രമം അഴിച്ച് വിട്ട് കൊണ്ടിരിക്കുകയാണ്.അക്രമണം തടയാന്‍ പോലീസിന്റ്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയുണ്ടാവണമെന്ന് യോഗം ആവിശ്യപ്പെട്ടു.

പ്രസിഡന്റ്റ് ഷംസീര്‍ അഡൂര്‍ അദ്ധ്യക്ഷത വഹിച്ചു.ഉനൈസ് മൈനാടി ഉല്‍ഘാടനം ചെയ്തു. അബ്ദുല്ല അഡൂര്‍ , അഷ്‌റഫ് മയ്യള, നൈമു കാസ്രോട്ടാരന്‍, സിദ്ധീഖ് പള്ളങ്കോട്, ഖാലിദ് കൊറ്റുമ്പ, സാദിഖ് ദേലംപാടി പ്രസംഗിച്ചു. അഷ്‌റഫലി പള്ളങ്കോട് സ്വാഗതവും സിദ്ധീഖ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad