Type Here to Get Search Results !

Bottom Ad

ഹൈനസ് മീപ്പുഗുരിയുടെ റമദാന്‍ നെയ്ക്കഞ്ഞിക്ക് പ്രിയമേറുന്നു

കാസര്‍കോട്: (www.evisionnews.in)മീപ്പുഗുരിയിലെ ഹൈനസ് ആര്‍ട്‌സ് , സ്‌പോര്‍ട്ട്‌സ് & കള്‍ചറല്‍ സെന്റര്‍ നടത്തി വരുന്ന റമദാന്‍ മാസത്തിലെ നെയ്ക്കഞ്ഞി വിതരണത്തിനു പ്രിയമേറുന്നു. കൊല്ലന്തോറും നടത്തി വരുന്ന നെയ്ക്കഞ്ഞി വിതരണത്തിനു ഇപ്രാവശ്യം തിരക്കേറി. മീപ്പുഗുരി എല്‍ പി. സ്‌കൂളിനു മുന്‍ വശത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണു കഞ്ഞി വിതരണം. ജാതിമത വ്യത്യാസമില്ലാതെ പലരും ഇവടെ നെയ്ക്കഞ്ഞി വാങ്ങാന്‍ വരുന്നുണ്ട്. വഴിയാത്രക്കാരും വാഹനങ്ങള്‍ നിര്‍ത്തി കഞ്ഞി വാങ്ങുന്നത് കാണാം. ക്ലബ്ബ് പ്രവര്‍ത്തകരുടെയും ,പ്രവാസികളുടെയും, നാട്ടുകാരുടെയും പൂര്‍ണ്ണസഹകരണമാണു ഇതിന്റെ വിജയമെന്ന് ക്ലബ്ബ് സെക്രട്ടറി ഇഖ്ബാല്‍ അഹമ്മദും പ്രസിഡന്റ് വട്ടയക്കാട് മഹ്മൂദും പറഞ്ഞു. രക്ത നിര്‍ണ്ണയ ക്യാമ്പും ആധാര്‍ കാര്‍ഡ് ക്യാമ്പും  ക്ലബ്ബ് നടത്തിയിരുന്നു.

Keywords: Kasaragod-Ramadan-Culterel Center

Post a Comment

0 Comments

Top Post Ad

Below Post Ad