കാസര്‍കോട്:(www.evisionnews.in) മുസ്ലിം എജുക്കേഷന്‍ സൊസൈറ്റി യൂത്ത് വിങ് ജില്ലാ കമ്മിറ്റിയുടെ എജു ബാസ്‌ക്കറ്റ് പദ്ധതി തുടങ്ങി. ചട്ടഞ്ചാല്‍ നോവക്‌സ് പേപ്പര്‍ കമ്പനിയില്‍ നിന്നും പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ സുഫൈജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പഠന സാമഗ്രികള്‍ ശേഖരിച്ച് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പദ്ധതിയാണ് എജു ബാസ്‌ക്കറ്റ്.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എം.എ. നജീബ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി റൗഫ് ബായിക്കര സ്വാഗതം പറഞ്ഞു. പദ്ധതി കോര്‍ഡിനേറ്റര്‍ മനാഫ് എടനീര്‍, ലത്തീഫ് കൊല്ലമ്പാടി, അബൂബക്കര്‍ കണ്ടത്തില്‍, അസ്‌ലം തെരുവത്ത്, ബഷീര്‍ കുന്നാറ, മുര്‍ഷിദ് മുഹമ്മദ്, ഷാനിഫ് നെല്ലിക്കട്ട, മുനവ്വര്‍ സാഹിദ്, അജ്മല്‍ മിര്‍ഷാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Mes-kasara
Keywords: Mes-kasara
Post a Comment
0 Comments