Type Here to Get Search Results !

Bottom Ad

ബദിയടുക്ക സി എച്ച് സി മെഡിക്കല്‍ ഓഫീസറെ യു ഡി എഫ് ഉപരോധിച്ചു.

ബദിയടുക്ക : (www.evisionnews.in) ബദിയടുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യു ഡി എഫ് പ്രവര്‍കത്തകര്‍ മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ചു. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് യഥാസമയം മരുന്ന് അനുവദിക്കുക, കിടത്തി ചികിത്സ പുനരാരംഭിക്കുക, ലാബ് സൗകര്യം മെച്ചപ്പെടുത്തുക, മഴക്കാല രോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒഴിവുകള്‍ നികത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം .
        മാഹിന്‍ കേളോട്ട്, ബി രാമ പാട്ടാളി, എ എസ് അഹമ്മദ്, ബദ്രുദ്ദീന്‍ താസിം, അന്‍വര്‍ ഓസോണ്‍, ഗംഗാദര ഗോളിയടുക്ക, ജഗന്നാഥ റൈ, അബ്ദുല്ല ചാലക്കര, കെ എസ് മുഹമ്മദ്, ഐത്തപ്പ ചെന്നഗുളി, അബൂബക്കര്‍ കന്യപ്പാടി, ബഷീര്‍ ഫ്രഡ്‌സ്, അസീസ് പെരഡാല, ജയശ്രി പി, പ്രസന്ന, ജീവന്‍ തോമസ്, കരുണാകരന്‍, ഇഖ്ബാല്‍ ഫുഡ്മാജിക്ക്, എം അബ്ബാസ്, കുഞ്ചാര്‍ മുഹമ്മദ്, ഹമീദ് പള്ളത്തട്ക്ക, അബ്ദുല്‍ നാസര്‍, ഐത്തപ്പ പട്ടാജെ, റസ്സാക്ക് പെര്‍ള തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords: Badiaduka-chc-udf-medical-officer

Post a Comment

0 Comments

Top Post Ad

Below Post Ad