Type Here to Get Search Results !

Bottom Ad

കലാഭവന്‍ മണി: ശരീരത്തില്‍ മെഥനോള്‍ ഉയര്‍ന്ന അളവിലെന്ന് ലാബ് റിപ്പോര്‍ട്ട്



കൊച്ചി: (www.evisionnews.in) കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ലാബില്‍ നടന്ന പരിശോധനയില്‍ മരണകാരണമായേക്കാവുന്ന തരത്തില്‍ ഉയര്‍ന്ന അളവില്‍ മെഥനോളിന്റെ അംശം കണ്ടെത്തി. 45 മില്ലി ഗ്രാം മെഥനോളിന്റെ അംശമാണ് കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയത്.നേരത്തെ കാക്കനാട് ലാബില്‍ നടത്തിയ പരിശോധനയില്‍ കുറഞ്ഞ അളവിലാണ് മെഥനോളിന്റെ അംശം കണ്ടെത്തിയത്.ഇപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ട് അന്വേഷണത്തിന് വഴിത്തിരിവാകും. മണിയുടെ മരണം സിബിഐക്ക് വിടാന്‍ ഇന്ന് ഡിജിപി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണത്തിനായി സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങുകയും ചെയ്തു.

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചിരുന്നു. മണിയുടെ ആന്തരീകാവയവം കൂടുതല്‍ പരിശോധനയ്ക്കായി അയച്ച ഹൈദരാബാദ് ഫോറന്‍സിക് ലാബിലെ പരിശോധനാഫലത്തിലാണ് മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഫോറന്‍സിക് ലാബില്‍ നിന്നും പുറത്തുവന്ന പരിശോധനാഫലത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമാണ് കണ്ടെത്തിയത്.

keywords: Kalabhavan-Mani-obitury-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad