Type Here to Get Search Results !

Bottom Ad

നേതാക്കള്‍ക്കെതിരെ നടപടി: കാഞ്ഞങ്ങാട്ട് ലീഗ് കൊടിമരത്തില്‍ കരിങ്കൊടി




കാഞ്ഞങ്ങാട്: (www.evisionnews.in) മുസ്ലീംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ഹാജിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിന്മേല്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിനെ ശാസിക്കാനും ജനറല്‍ സെക്രട്ടറി ജാഫറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനുമുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം പുറത്തു വന്നതിന് പിന്നാലെ കാഞ്ഞങ്ങാട്ട് ലീഗ് കൊടിമരത്തില്‍ കരിങ്കൊടി ഉയര്‍ത്തി.
ബല്ലാ കടപ്പുറത്തെ കൊടിമരത്തിലാണ് പാര്‍ട്ടി കൊടി അഴിച്ചുമാറ്റി കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചത്. പ്രദേശത്തെ ചില പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് സൂചന. ഇവരുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിരുന്നുവെങ്കിലും നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ജില്ലാ നേതാവിനെ ആക്ഷേപിച്ചുവെന്ന പരാതിയിന്മേല്‍ നടപടിയെടുത്തത് ഏകപക്ഷീയമായിപ്പോയി എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

keyword-muslim-league-kamhangad-

Post a Comment

0 Comments

Top Post Ad

Below Post Ad