Type Here to Get Search Results !

Bottom Ad

ചന്ദ്രഗിരി റൂട്ടിലെ മണ്ണിടിച്ചില്‍ ആവര്‍ത്തിക്കുമെന്ന് ജിയോളജി വിദഗ്ധര്‍

കാസര്‍കോട് .(www.evisionnews.in)അശാസ്ത്രീയ റോഡ് നിര്‍മ്മാണം തുടരുന്ന ചന്ദ്രഗിരി റൂട്ടിലെ പുലിക്കുന്ന് ചെമ്മനാട് പഞ്ചായത്തിലെ കോട്ടരുവം, ചളിയങ്കോട് ഭാഗത്ത് മഴകനക്കുന്നതോടെ കുന്നിടിച്ചില്‍ ആവര്‍ത്തിക്കുമെന്ന് ജിയോളജി വിദഗധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയേറെ കെടുകാര്യസ്ഥതയും നിര്‍മ്മാണത്തിലെ വൈകല്ല്യതയും നിറഞ്ഞ മറ്റൊരു പ്രവൃത്തി ജില്ലയിലെങ്ങുമില്ലെന്നാണ് ഇവര്‍ പറയുന്നത്. നുര്‍മ്മാണത്തിലെ അഴിമതിയെ കുറിച്ച് പറയുന്നില്ലെങ്കിലും ഇതിലെ അശാസ്ത്രീയത കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് കാസര്‍കോട് സ്വദേശിയായ ഒരു ഭൗമശാസ്ത്ര വിദഗ്ധന്‍ ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.
സ്ഥലത്തെ ഭൂഘടന തിരിച്ചറിയാതെയോ അല്ലെങ്കില്‍ മനപ്പൂര്‍വ്വം പരിശോധിക്കാതെയോ ചെയ്ത പണികളാണ് കുന്നിടിച്ച് റോഡുനിര്‍മ്മിച്ച സ്ഥലങ്ങളില്‍ കാണുന്നത്.ദുര്‍ഘടമായ കൊങ്കണ്‍ റെയില്‍പാതയിലെ മണ്ണിടിച്ചില്‍ തടഞ്ഞ് നിര്‍ത്തുന്ന ശാസ്ത്രമാതൃക ചന്ദ്രഗിരി റൂട്ടില്‍ എന്ത് കൊണ്ട് നടപ്പാക്കുന്നില്ലെന്നും ചോദ്യമുയര്‍ന്നിട്ടുണ്ട്.
അതിനിടെ കാസര്‍കോട്കാഞ്ഞങ്ങാട് കെഎസ്ടിപി സംസ്ഥാനപാതയില്‍ ചന്ദ്രഗിരിപ്പാലത്തിനടുത്ത് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു.
ശക്തമായ മഴയില്‍ പാതയുടെ പല ഭാഗങ്ങളിലും മണ്ണ് ഇടിയാന്‍ പാകത്തില്‍ ഇളകിയിട്ടുണ്ട്. പലയിടങ്ങളിലും പുതിയതായി നിര്‍മിച്ച ഓവുചാല്‍ മണ്ണിടിഞ്ഞുവീണു മൂടി. 
നവീകരണ പ്രവൃത്തിക്കിടെ റോഡിന്റെ ഒരു ഭാഗത്തെ പാര്‍ശ്വഭിത്തി കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള പ്രവൃത്തി നടത്തിയിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിച്ചു. കോടികള്‍ ചെലവഴിച്ചാണ് കെഎസ്ടിപി പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. പുലിക്കുന്ന് പൊതുമരാമത്ത് ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന ഭാഗത്തെ കുന്നാണ് ഏറെ ഭീഷണിയുണ്ടാക്കുന്നത്. 
ഈ ഭാഗത്തെ മണ്ണാണ് ഇടിഞ്ഞിരിക്കുന്നത്. മണ്ണ് ഇടിയുന്നതു തടയുന്നതിനായി റോഡിന്റെ ഇരു ഭാഗത്തും കോണ്‍ക്രീറ്റോടു കൂടിയ പാര്‍ശ്വഭിത്തി നിര്‍മിക്കണമെന്നു ജനപ്രതിനിധികളടക്കമുള്ളവര്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. 

Post a Comment

0 Comments

Top Post Ad

Below Post Ad