Type Here to Get Search Results !

Bottom Ad

സകല ജീവജാലങ്ങളും ഭൂമിക്ക്‌ അവകാശികള്‍: മന്ത്രി ചന്ദ്രശേഖരന്‍


കാസര്‍കോട്‌: (www.evisionnews.in)ഭൂമി മനുഷ്യരുടെത്‌ മാത്രമല്ലെന്നും മറ്റു ജീവജാലങ്ങള്‍ക്ക്‌ കൂടി അവകാശപ്പെട്ടതാണെന്നും ഈ വസ്‌തുത വരും തലമുറ കൂടി അറിയണമെന്നും സംസ്ഥാന റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്‌ കാസര്‍കോട്‌ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതി സന്ദേശം ആലേഖനം ചെയ്‌ത അഞ്ഞൂറ്‌ കുടകള്‍ കുട്ടികള്‍ക്ക്‌ അദ്ദേഹം വിതരണം ചെയ്‌തു. വികസന പ്രവര്‍ത്തനങ്ങള്‍ കഴിയുന്നതും പ്രകൃതിക്ക്‌ കോട്ടം തട്ടാത്ത വിധത്തില്‍ ആയിരിക്കണമെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. ജലീല്‍ മുഹമ്മദ്‌ ആധ്യക്ഷം വഹിച്ചു. സി.എല്‍ ഹമീദ്‌, എല്‍.എ മഹ്മൂദ്‌ ഹാജി, , സുരേശന്‍ മാഷ്‌, ശരീഫ്‌ കാപ്പില്‍, ഷാഫി, എം.ബി.അനിത ഭായ്‌, നസീര്‍ , ബി.കെ ഖാദര്‍, മുനീര്‍ , കെ.സി ഇര്‍ഷാദ്‌, ഷംസീര്‍, ശിഹാബ്‌, ശെറി സാം പ്രസംഗിച്ചു. ജഫറൂക്ക്‌ കാസിമി എം.പി അബ്ദുല്‍ നാസര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad