കാസര്‍കോട്: (www.evisionnews.in) കെ.എസ്.ടി.പി പുനര്‍ നിര്‍മ്മിക്കുന്ന സംസ്ഥാന പാതയില്‍ മണ്ണ് ഇടിഞ്ഞ് വീണ് നാശനഷ്ടം നേരിടുന്ന ദുരന്തം നിയന്ത്രിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പി.കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു. അപകട ഭീഷണി നേരിടുന്ന കോട്ടരുവത്തെ വീടുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണം. അശാസ്ത്രീയ രീതിയിലാണ് കെ.എസ്.ടി.പിയുടെ റോഡ് നിര്‍മ്മാണം. റോഡിന്റെ സുരക്ഷാ മതില്‍ പൂര്‍ത്തീകരിക്കാനോ അടുത്തുള്ള വീടുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനോ കെ.എസ്.ടി.പി തയ്യാറായിട്ടില്ല. മഴക്കാലം വന്നതോടെ സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണ്. ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം പി കരുണാകരന്‍ കളക്ടറോടും പൊതുമാരത്ത് വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.
Keywords: KSTP-Road-P.karunakaran-Mp-Statement.

Post a Comment
0 Comments