കൊച്ചി (www.evisionnews.in): മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാന്‍ സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രീതിയിലാണ് കാന്തപുരത്തിന്റെ പ്രവര്‍ത്തനമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. വ്യക്തിപരമായ വലിയ താല്‍പര്യങ്ങള്‍ക്കും സംഘടനാപരമായ ചെറിയ താല്‍പര്യങ്ങള്‍ക്കും വേണ്ടി സംഘപരിവാറുമായി കൂട്ടുപിടിച്ചാണ് കാന്തപുരം പ്രവര്‍ത്തിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ ലേഖനത്തിലാണ് കാന്തപുരത്തിനെതിരെ ശക്തമായ ആരോപണവുമായി കെ.പി.എ മജീദ് രംഗത്തുവന്നത്.
കേരളത്തിലെ മുസ്ലിം സമുദായത്തിനോടും മതേതര വിശ്വാസികളോടും കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ വഞ്ചന കാണിച്ചു. മഞ്ചേശ്വരത്തടക്കം ബിജെപിക്ക് വേണ്ടി വോട്ടു മറിച്ചും പരസ്യമായി പിന്തുണപ്രഖ്യാപിച്ചുമാണ് കാന്തപുരം വിഭാഗം തങ്ങളുടെ സംഘപരിവാര്‍ പ്രിയം തുറന്നുകാട്ടിയത്. മണ്ണാര്‍ക്കാട്ടെ ലീഗിന്റെ വിജയം കാന്തപുരത്തിന്റെ അഹങ്കാരത്തിനുള്ള മറുപടിയാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഉണ്ടാക്കാന്‍ സാധിച്ചെന്നും മുസ്ലിംകളില്‍ കൂടി സ്വീകാര്യതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള ബിജെപി ദേശീയ നേതാക്കളുടെ പ്രസ്താവനകളും ബിജെപി നേതാവ് ശ്രീധരന്‍പിള്ള ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ തനിക്ക് കാന്തപുരം മുസ്ലിയാര്‍ പിന്തുണ വാഗ്ദാനം നല്‍കിയെന്ന് പരസ്യമായി പറഞ്ഞതും മലപ്പുറം നിയോജക മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനിറങ്ങിയ സ്ഥാനാത്ഥി തനിക്ക് ഉസ്താദിന്റെ പിന്തുണയുണ്ടെന്നു പരസ്യമായി പറഞ്ഞതും അദ്ദേഹം നിഷേധിച്ചിട്ടില്ല.
അഖിലേന്ത്യാ സംഘടന രൂപീകരിച്ച് നാട്ടിലെത്തിയ കാന്തപുരത്തിന് നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് പറഞ്ഞത് ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. നരേന്ദ്ര മോദിയെ അംഗീകരിച്ച ഇന്ത്യയിലെ ആദ്യ മുസ്ലിം പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആണെന്നായിരുന്നു നേതാവിന്റെ വാഴ്ത്തല്‍. ആ വാക്കുകള്‍ കൈയടിയോടെ ആസ്വദിക്കുകയായിരുന്നു മുസ്ലിയാരും അനുയായികളും. പരലോകത്ത് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് മുറിച്ചുകൊടുക്കുന്ന പണി കാന്തപുരത്തെയാണ് ഏല്‍പ്പിച്ചതെന്ന് അനുയായികളെ വിശ്വസിപ്പിച്ചവര്‍ക്ക് നരേന്ദ്ര മോദിയുടെ പേര് കേട്ടാല്‍ തക്ബീര്‍ ചൊല്ലിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും മജീദ് പറയുന്നു.

Post a Comment
0 Comments