Type Here to Get Search Results !

Bottom Ad

വൈദ്യുതീകരണം പൂര്‍ത്തിയായില്ല: ഷൊര്‍ണൂര്‍-ചെറുവത്തൂര്‍ പാത ഉദ്ഘാടനം ഇന്ന്


പാലക്കാട്: (www.evisionnews.in) വൈദ്യുതി എത്തുന്നില്ലെങ്കിലും ഷൊര്‍ണൂര്‍-ചെറുവത്തൂര്‍ റെയില്‍പ്പാതയില്‍ വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന റെയില്‍വേ യുടെ അറിയിപ്പ് വിവാദമാകുന്നു. എറണാകുളത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി റെയില്‍വേമന്ത്രി സുരേഷ് പ്രഭുവാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. മന്ത്രി എത്തുന്നതുകൊണ്ടുമാത്രം നടക്കുന്ന ചടങ്ങായിരിക്കും ഇതെന്നാണ് സൂചന.എന്നാല്‍ വണ്ടികള്‍ ഓടുന്നത് ഇനിയും വൈകും. പാതയിലേക്ക് വൈദ്യുതിയെത്തിക്കാന്‍ മുഴുവന്‍ സബ് സ്റ്റേഷനുകളും പൂര്‍ത്തിയാവാത്തതാണ് പ്രശ്‌നം. അതേസമയം കൂടുതല്‍ വണ്ടികള്‍ വൈദ്യുതി എന്‍ജിനില്‍ ഓടിക്കുന്നതിന് ബുധനാഴ്ചവരെ അറിയിപ്പൊന്നും ഡിവിഷന്‍ അധികൃതര്‍ക്ക് കിട്ടിയിട്ടില്ല. 

വൈദ്യുതീകരണജോലികള്‍ നേരത്തേതന്നെ പൂര്‍ത്തിയായിരുന്നെങ്കിലും സബ്‌സ്റ്റേഷനുകളുെട പണി ഇനിയും തീരാനുണ്ട്. ഇപ്പോള്‍ കണ്ണൂര്‍ സൗത്തിലും ഷൊര്‍ണൂരിലും നിന്നാണ് പാതയിലേക്ക് വൈദ്യുതിയെടുക്കുന്നത്. ഇതുപയോഗിച്ചുമാത്രം കൂടുതല്‍ തീവണ്ടികള്‍ വൈദ്യുതി എന്‍ജിനില്‍ ഓടിക്കാനാവില്ല. ഷൊര്‍ണൂരില്‍ നിന്ന് ഇപ്പോള്‍ത്തന്നെ അധിക ലോഡ് വൈദ്യുതിയെടുക്കുന്നുണ്ട്.
തിരൂരിലെയും എലത്തൂരിലെയും സബ്‌സ്റ്റേഷനുകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ വണ്ടികള്‍ ഓടിക്കാനാവൂ. ചെറുവത്തൂരിലും സബ്‌സ്റ്റേഷന്‍ പൂര്‍ത്തിയാവാനുണ്ടെങ്കിലും മംഗലാപുരത്തേക്കുകൂടി ഓടിത്തുടങ്ങുമ്പോള്‍ മാത്രമേ അത്യാവശ്യമായി വരൂ. ചെറുവത്തൂരിലേക്ക് മാത്രമായി ഓടുന്ന ഒരു പാസഞ്ചര്‍ മാത്രമാണുള്ളത്.സബ് സ്റ്റഷനുകള്‍ എന്ന് പൂര്‍ത്തിയാവുമെന്ന് റെയില്‍വേ വ്യക്തമായി പറയുന്നുമില്ല.നിലവില്‍ ജനശതാബ്ദി എക്‌സ്പ്രസ് മാത്രമാണ് ഈ പാതയില്‍ വൈദ്യുതി എന്‍ജിനില്‍ ഓടുന്നത്. പിന്നെ ഇടയ്ക്ക് ചരക്കുതീവണ്ടികളും.

Keywords: Cheruvathur-Shornur-Electric-Train-Inauguration

Tags

Post a Comment

0 Comments

Top Post Ad

Below Post Ad